ന്യൂദല്‍ഹി: വായു മലിനീകരണത്തിന്റെ തോത് കുറയ്‌ക്കാന്‍ ഏപ്രില്‍ ഒന്നു മുതല്‍ ലോകത്തെ ഏറ്റവും ശുചിയായ പെട്രോളും ഡീസലും ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ.
ഇപ്പോഴുള്ള യൂറോ-നാല് ഗ്രേഡ് ഇന്ധനങ്ങളില്‍ നിന്ന് യൂറോ-ആറ് ഗ്രേഡ് ഇന്ധനങ്ങളിലേക്കാണ് ഒറ്റയടിക്ക് ഇന്ത്യ ചുവടുമാറ്റുന്നത്. ആഗോള തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വലിയ സമ്പദ് വ്യവസ്ഥയാകും ഇന്ത്യ.
ദശലക്ഷത്തില്‍ പത്ത് ഭാഗം മാത്രം സള്‍ഫര്‍ അടങ്ങിയ, പ്രകൃതി വാതകത്തോളം നിലവാരമുള്ള ഈ ഇന്ധനം ഇന്ത്യയിലെ സുപ്രധാന നഗരങ്ങള്‍ അഭിമുഖീകരിക്കുന്ന വായു മലിനീകരണത്തിന് ഒരു പരിധി വരെ പരിഹാരമാകും. രാജ്യത്തെ എല്ലാ റിഫൈനറികളിലും 2019 അവസാനത്തോടെ അള്‍ട്രാ ലോ സള്‍ഫര്‍ ബിഎസ്-ആറ് ഇന്ധനം ഉത്പാദിപ്പിക്കാന്‍ തുടങ്ങിയെന്നും പഴയ ഇന്ധനം പൂര്‍ണായി ഒഴിവാക്കി ഇത് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എണ്ണ കമ്പനികളെന്നും ഐഒസി ചെയര്‍മാന്‍ സഞ്ജീവ് സിങ് പറഞ്ഞു.
ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ പമ്പുകളിലും ഇത് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനറികള്‍ 35,000 കോടി രൂപയാണ് അള്‍ട്രാ ലോ സള്‍ഫര്‍ ഇന്ധന ഉത്പാദനത്തിന് ചെലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: