ന്യൂദല്‍ഹി ഒഎന്‍ജിസി ഫൗണ്ടേഷന്‍ 2019-20 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഒബിസി, ജനറല്‍-ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 500 സ്‌കോളര്‍ഷിപ്പുകള്‍ വീതമാണുള്ളത്. ഫുള്‍ടൈം റഗുലര്‍ എന്‍ജിനീയറിങ് മെഡിക്കല്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലും ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ജിയോളജി, ജിയോഫിസിക്‌സ് വിഷയങ്ങളില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് പ്ലസ്ടു/തത്തുല്യ പരീക്ഷയ്‌ക്ക് 60% മാര്‍ക്കില്‍ കുറയാതെയും മാസ്റ്റേഴ്‌സ് ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ബിരുദത്തിന് 60% മാര്‍ക്കില്‍ കുറയാതെയും ഉണ്ടാകണം. വാര്‍ഷിക കുടുംബ വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക 48000 രൂപയാണ്. 50% സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. www.ongcscholar.org, www.ongcindia.com
ന്യൂദല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ 2020-21 വര്‍ഷം നടത്തുന്ന മാസ്റ്റേഴ്‌സ്, പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 13 വരെ. പിജി കോഴ്‌സുകള്‍ക്കായുള്ള ടെസ്റ്റും അഭിമുഖവും മാര്‍ച്ച് 30, 31, ഏപ്രില്‍ ഒന്ന് തീയതികളില്‍. കോഴ്‌സുകള്‍ ഓഗസ്റ്റില്‍ ആരംഭിക്കും. www.spa.ac.in
ആഗ്രയിലെ കേന്ദ്രീയ ഹിന്ദി സംസ്ഥാന്‍ അഹിന്ദി സംസ്ഥാനകള്‍ക്കായി മൈസൂര്‍, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലായി ഇക്കൊല്ലം നടത്തുന്ന ഹിന്ദി ഡിഎല്‍എഡ്, ബിഎഡ്, എംഎഡ് സമാനമായ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ മാര്‍ച്ച് 31 നകം. പ്രവേശന പരീക്ഷ മേയ് 24 ന് മൈസൂര്‍, ഹൈദരാബാദ്, ഗുവാഹട്ടി കേന്ദ്രങ്ങളില്‍ നടക്കും. www.khsindia.org.
അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് അമൃതപുരി, ബെംഗളൂരു, കോയമ്പത്തൂര്‍, ചെന്നൈ, അമരാവതി എന്നിവിടങ്ങളിലായി നടത്തുന്ന ബിടെക് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (എഇഇഇ-2020) ഏപ്രില്‍ 23-27 വരെ. ദേശീയതലത്തില്‍ അഡ്മിഷന്‍ നല്‍കും. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 31നകം സമര്‍പ്പിക്കാം. പരീക്ഷാ സ്ലോട്ട് ബുക്കിംഗിന് ഏപ്രില്‍ 6 മുതല്‍ 10 വരെ സമയം ലഭിക്കും. www.amrita.edu/admisssions/btech2020
കേരള മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി പ്രൊഫഷണല്‍ ബിരുദകോഴ്‌സുകളിലേക്ക് 2020-21 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 25 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാം. എന്‍ജിനീയറിങ്, ഫാര്‍മസി ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 20, 21 തീയതികളില്‍ നടത്തും. വിശദവിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. www.cee-kerala.org, www.cee.kerala.gov.in
ഐടികളിലും മറ്റും എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍/ പ്ലാനിങ് ബിരുദ കോഴ്‌സുകളിലേക്കുള്ള രണ്ടാമത് കമ്പ്യൂട്ടര്‍ അധിഷ്ഠിത ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ മെയിന്‍ 2020) ദേശീയതലത്തില്‍ ഏപ്രില്‍ 5, 7, 8, 9, 11 തീയതികളില്‍ ‘എന്‍ടിഎ’യുടെ ആഭിമുഖ്യത്തില്‍ നടത്തും. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 7 നകം സമര്‍പ്പിക്കണം. https//jeemain.nta.nic.in
സിബിഐ അക്കാദമിയുടെ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ദല്‍ഹി, മുംബൈ, ലക്‌നൗ, ചണ്ഡിഗഡ്, കൊല്‍ക്കത്ത ബ്രാഞ്ചുകളില്‍ ഡിഗ്രി/പിജി/റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം. ലോ (നിയമം), സൈബര്‍, ഡാറ്റാ അനാലിസിസ്, ക്രിമിനോളജി, മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, കോമേഴ്‌സ്, ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഇന്റേണ്‍ഷിപ്പ് കാലാവധി 6-8 ആഴ്ച. 30 പേര്‍ക്കാണ് അവസരം ലഭിക്കുക. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യണം. ഫെബ്രുവരി 21 വരെ അപേക്ഷ സ്വീകരിക്കും. www.cbiacademy. gov.in(ഫോണ്‍ 0120-2782985-988 Extn.228)
കോഴിക്കോട് എന്‍ഐടിയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന രണ്ടു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എംബിഎ പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഹാര്‍ഡ് കോപ്പി ഫെബ്രുവരി 28 നകം. സീറ്റുകള്‍-68. ഐഐഎം ക്യാറ്റ് സ്‌കോര്‍, ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. അഡ്മിഷന്‍ ഏപ്രില്‍ 22 ന്. www.nitc.ac.in.
കോഴിക്കോട് സര്‍വകലാശാല കോമേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റ്, അനുബന്ധ സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളേജുകള്‍/സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 2020-21 വര്‍ഷം നടത്തുന്ന എംബിഎ (ഹെല്‍ത്ത് കെയര്‍/ഇന്റര്‍നാഷണല്‍ ഫിനാന്‍സ്) കോഴ്‌സുകളിലേക്ക് അപേക്ഷ ഓണ്‍ലൈനായി www.cuonline.ac.in ല്‍ ഫെബ്രുവരി 28 വരെ സമര്‍പ്പിക്കാം. സ്വാശ്രയ കോളജുകളിലെ മാനേജ്‌മെന്റ് ക്വാട്ടാ സീറ്റിലേക്കുള്ള പ്രവേശനത്തിനും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. യോഗ്യത: 50% മാര്‍ക്കില്‍ കുറയാതെ ബിരുദവും (ഒബിസി/എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് 45% മതി) ഐഐഎം ക്യാറ്റ്/സിമാറ്റ്/കെമാറ്റ് സ്‌കോറും. ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്‍. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 555 രൂപ. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് 187 രൂപ മതി. അപേക്ഷയുടെ പ്രിന്റൗട്ട് മാര്‍ച്ച് രണ്ടിനകം സര്‍വകലാശാലയുടെ കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പിന് ലഭിച്ചിരിക്കണം. www.cuonline.ac.in
ഇന്തോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) 2020-25 വര്‍ഷം നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാം (ഐപിഎം) പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 30 നകം സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 4130രൂപ. എസ്‌സി/എസ്ടി/പിബ്ല്യുഡി വിഭാഗക്കാര്‍ക്ക് 2065 രൂപ മതി. യോഗ്യത-പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 60% മാര്‍ക്കില്‍ (എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 55% മതി) കുറയാതെ 2018 അല്ലെങ്കില്‍ 2019 വര്‍ഷം വിജയിച്ചിരിക്കണം. 2020 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. അഭിരുചി പരീക്ഷ, റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. കേരളത്തില്‍ തിരുവനന്തപുരവും കോഴിക്കോടും പരീക്ഷാ കേന്ദ്രങ്ങളാണ്. ഏപ്രില്‍ 30 ന് ആണ് അഭിരുചി പരീക്ഷ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iimidr.ac.in
ഐഐഎം റാഞ്ചിയുടെ ഇക്കൊല്ലത്തെ ഡോക്ടറല്‍ (പി
എച്ച്ഡി), പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് (മാനേജ്‌മെന്റ്), എക്‌സിക്യൂട്ടീവ് പിഎച്ച്ഡി, എമിറിറ്റസ് ഫെല്ലോഷിപ്പ് ഇന്‍ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 22 വരെ. എക്‌സിക്യൂട്ടീവ് പിഎച്ച്ഡി ഒഴികെ മറ്റെല്ലാ പ്രോഗ്രാമുകള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iimranchi.ac.in
ചെന്നൈ, ബെംഗളൂരു, പൂന, ലക്‌നൗ, നോയിഡ, കൊല്‍ക്കത്ത എന്നിവിടങ്ങളിലുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ 2020 വര്‍ഷത്തെ എംഎസ്‌സി ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ മേയ് 16 ന് നടത്തും. ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍/ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദമുള്ളവര്‍ക്ക് ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 17 നകം സമര്‍പ്പിക്കണം. കണ്‍ഫര്‍മേഷന്‍ ഏപ്രില്‍ 22 വരെ സ്വീകരിക്കും. www.thims.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: