ഏപ്രില്‍ 11 ന് എന്‍സിഎച്ച്എംസിടിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റില്‍ (എന്‍എച്ച്ടിഇടി) പങ്കെടുക്കുന്നതിന് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 24 വരെ സമര്‍പ്പിക്കാം. രാവിലെ 9 മുതല്‍ 1.30 മണിവരെയാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാ കേന്ദ്രം. അംഗീകൃത ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലും മറ്റും അസിസ്റ്റന്റ് ലക്ചറര്‍, ടീച്ചിങ് അസോസിയേറ്റ്സ് തസ്തികകളിലേക്കുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയാണിത്.
യോഗ്യത- ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷന്/ഹോട്ടല്‍ മാനേജ്മെന്റില്‍ 55% മാര്‍ക്കില്‍ കുറയാതെ നേടിയ ഫുള്‍ടൈം ബാച്ചിലേഴ്സ് ബിരുദവും ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ഇതേ ഡിസിപ്ലിനില്‍ 55% മാര്‍ക്കില്‍ കുറയാതെ നേടിയ മാസ്റ്റേഴ്സ് ബിരുദം. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരഗിണിക്കും. പ്രായപരിധി 2020 ഡിസംബര്‍ 31 ന് 35 വയസ്സ്. ഒബിസിക്കാര്‍ക്ക് മുന്ന് വര്‍ഷവും എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷാ ഫീസ് ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്ന പുരുഷന്മാര്ക്ക് 800 രൂപ. വനിതകള്‍/ എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 400 രൂപ അപേക്ഷ ഓണ്‍ലൈനായി www.thims.gov.in ല്‍ മാര്‍ച്ച് 24 വരെ സമര്‍പ്പിക്കാം. ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യര്‍ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കണം.
അപേക്ഷാ ഫീസിനായുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ്, കണ്ഫര്മേഷന് ഷീറ്റ് മാര്‍ച്ച് 27 നകം ലഭിക്കണം. അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 6 നും 11 നും മധ്യേ ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാഫലം ഏപ്രില്‍ 24 ന് പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ www.nchm.nic.in, www.thims.gov.in എന്നീ വെബ്പോര്‍ട്ടലുകളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: