ന്യൂദല്‍ഹി: മണ്ഡലത്തില്‍ ഐശ്വര്യം കൊണ്ടുവരുന്നതിനായി രാമായണത്തില സുന്ദരകാണ്ഡ പാരാായണം സംഘടിപ്പിക്കാന്‍ ഒരുങ്ങി എഎപി എംഎല്‍എ. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് താന്‍ ഹനുമാന് ഭക്തനാണെന്ന് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് മുതിര്‍ന്ന നേതാവും ഗ്രേറ്റര്‍ കൈലാഷ് നിയോജകമണ്ഡലത്തില്‍ നിന്നുമുള്ള ജനപ്രതിനിധി സൗരഭ് ഭരദ്വാജാണ് രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത്.
എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച തന്റെ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പാരായണ പരിപാടി സംഘടിപ്പിക്കുമെന്നും എഎപി നേതാവ് അറിയിച്ചിട്ടുണ്ട്. കുടാതെ ചിരാഗ് ദില്ലിയിലെ ശിവക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടന്ന പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഹനുമാന് ചാലിസ ചൊല്ലിയിരുന്നു. കൂടാതെ കൊണാട്ട് പ്ലേസിനടുത്തുള്ള പ്രശസ്തമായ ഹനുമാന് ക്ഷേത്രത്തിലും കേജ്രിവാള് കുടുംബസമേതം സന്ദര്‍ശനം നടത്തിയിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കേജ്രിവാളിനൊപ്പം ക്ഷേത്രത്തില്‍ എത്തിയിരുന്നു.
സീതാ ദേവിയെ കണ്ടെത്താനായി ലങ്കയിലേക്ക് പുറപ്പെട്ട ഹനുമാന്റെ സാഹസിക യാത്രയെ കുറിച്ച് വാത്മീകി വിശദീകരിക്കുന്നതാണ് സുന്ദരകാണ്ഡം. ഇത് പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും ഐശ്വര്യം കൊണ്ടു വരുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ച ദിവസമാണ് പാരായണം ചെയ്യുന്നതെങ്കില്‍ ഫലം ഇരട്ടിക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. സീതാ ദേവിയെ ഹനുമാന് ലങ്കയില്‍ കണ്ടെത്തുന്നത് ഒരു ചൊവ്വാഴ്ച ദിവസമാണെന്നതാണ് ഇതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: