തിരുവനന്തപുരം പാറശ്ശാല കൊടിവിളാകത്ത് വീട്ടില്‍ ശ്രീകുമാറിന് ഒന്പതേക്കറിലധികം സ്ഥലത്ത് ചെങ്കദളി കൃഷിയുണ്ട്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയശേഷം കൃഷി ഒരു ഹോബിയായി തുടങ്ങിയ ശ്രീകുമാറിന് ഇന്ന് ചെങ്കദളി കൃഷി പ്രധാന വരുമാനമാര്‍ഗമാണ്. നട്ട് 11 മാസം കഴിഞ്ഞാല്‍ വാഴക്കുലകള്‍ വില്‍ക്കാനാവും. മറ്റ് വാഴയിനങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം വില കിട്ടുന്നത് കപ്പവാഴക്കുല (ചെങ്കദളിക്കുല)കള്‍ക്കാണ്. ജെ.സിബിയുടെ സഹായത്താല്‍ കുഴികള്‍ നിര്‍മിച്ച ശേഷം വേപ്പിന് പിണ്ണാക്ക് കുഴി ഒന്നിന് 200 ഗ്രാം എന്ന തോതിലും പിന്നെ തുല്യ അളവില്‍ മേല്‍മണ്ണും ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും കൂട്ടിച്ചേര്‍ത്ത് വാഴക്കന്നുകള്‍ നട്ട് നന്നായി ചവിട്ടി ഉറപ്പിക്കും.
ഒന്നരമാസത്തെ വളര്‍ച്ച എത്തിയാല്‍ ഉണങ്ങിപ്പൊടിഞ്ഞ ചാണകം, ചാരം ഇവ തുല്യ അളവില്‍ കുഴച്ച് ചുവടൊന്നിന് 10 കിലോവീതം നല്‍കും. പിന്നെ ഓരോ 40 ദിവസം ഇടവിട്ട് ഇതാവര്‍ത്തിക്കും. പറമ്പിലെ പാഴ്മരങ്ങളുടെ ഇലകള്‍കൊണ്ട് വാഴയുടെ ചുവട്ടില്‍ പുതയിട്ടിരിക്കും.മഴ ലഭിക്കാത്ത സമയങ്ങളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ജലസേചനം നടത്തും. പടല വിടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞാല്‍ കൂമ്പ് ഒടിക്കും. ഇത് കിലോക്ക് 10 രൂപാ നിരക്കില്‍ ആവശ്യക്കാര്‍ എത്തി വാങ്ങുന്നുണ്ട്. 22.25 കിലോഭാരം ഉള്ള കുലകള്‍ക്ക് 1000 രൂപ വരെ തന്ന് കച്ചവടക്കാര്‍ കൊണ്ട് പൊയ്ക്കൊള്ളുമെന്ന് ശ്രീകുമാര്‍ പറയുന്നു. വിവരങ്ങള്‍ക്ക് – ശ്രീകുമാര്‍: 9446847669
പ്രതികരിക്കാൻ ഇവിടെ എഴുതുക: