Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിന്ദുമതത്തിലേക്ക് തിരികെ പോകണം; മുസ്ലിമായത് നിര്‍ബന്ധത്തിന് വഴങ്ങി; മെഹക് കുമാരിയെ കോടതി അഭയകേന്ദ്രത്തിലയച്ചു; വന്‍പ്രതിഷേധം

പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയതാണെന്നും, അവളെ നിര്‍ബന്ധപൂര്‍വം മതം മാറ്റിയതാണെന്നും ആരോപിച്ച് പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം അഴിച്ചുവിട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 12:02 pm IST
in World

ജക്കോബാബാദ്: പ്രായപൂര്‍ത്തിയാകാത്ത മെഹക് കുമാരി എന്ന പതിനഞ്ചുകാരിയുടെ മോചനത്തിനായി പാക്കിസ്ഥാനില്‍ ഹിന്ദുക്കളുടെ വന്‍പ്രതിഷേധറാലി. ജക്കോബബാദിലാണ് വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ മതതീവ്രവാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. പാക്കിസ്ഥാനില്‍ മുസ്ലിം യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവായി സ്വീകരിച്ചതാണെന്ന് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് മെഹക് കുമാരി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഇതു മാറ്റിപ്പറഞ്ഞ് മെഹക് രംഗത്തെത്തി. നിര്‍ബന്ധപൂര്‍വം തന്നെ ഇസ്ലാമിലേക്ക് മതംമാറ്റിയെന്നും ഹിന്ദു മതത്തിലേക്ക് തിരികെ പോകണമെന്നും മെഹക് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിക്കെതിരെ തിരിഞ്ഞ് ഇസ്‌ലാമിക മതപണ്ഡിതന്മാര്‍. തന്നെ നിര്‍ബന്ധപൂര്‍വം മുസ്ലിമാക്കി മാറ്റിയെന്ന് കോടതിയില്‍ പ്രസ്താവിച്ച പെണ്‍കുട്ടിക്ക് മതനിന്ദയുടെ പേരില്‍ വധശിക്ഷ നല്‍കണമെന്നാണ് ഇവരുടെ പക്ഷം. 

പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയതാണെന്നും, അവളെ നിര്‍ബന്ധപൂര്‍വം മതം മാറ്റിയതാണെന്നും ആരോപിച്ച് പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം അഴിച്ചുവിട്ടിരുന്നു. സര്‍ക്കാരും മുസ്ലിം മതപണ്ഡിതന്മാരും ഒത്തുചേര്‍ന്നുകൊണ്ടാണ് മതപരിവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

സെഷന്‍സ് കോടതിയില്‍നിന്നും ഹൈക്കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റണമെന്നും ‘നീതി’ ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ ഷാരിയ കോടതിയെ സമീപിക്കുമെന്നുമാണ് മുസ്ലിം മതപണ്ഡിതന്മാരുടെ പക്ഷം. ഇതിനായി വേണമെങ്കില്‍ സുപ്രീം കോടതി വരെ പോകാന്‍ തങ്ങള്‍ തയാറാണെന്നും ഇവര്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, കേസ് പരിഗണിച്ച ജക്കോബാബാദ് സെഷന്‍സ് കോടതി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്നും നിയമപ്രകാരമല്ല വിവാഹമെന്നും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെതിരേ നിയമനടപടി സ്വീകരിക്കാനും മെഹക് കുമാരിയെ അഭയ കേന്ദ്രത്തില്‍ അയയ്‌ക്കാനും കോടതി ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണ് മെഹകിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്. മെഹക് കുമാരിയെ മോചനത്തിനായി ലണ്ടനിലെ പാക് ഹൈക്കമ്മിഷണര്‍ ഓഫിസിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. 

ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന മെഹക്കിന് 15 വയസ്സാണ് പ്രായമെന്ന വാദം അംഗീകരിച്ചാണ് കോടതി അഭയകേന്ദ്രത്തിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതാണെന്ന മെഹക്കിന്റെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് പെണ്‍കുട്ടിയുടെ പിതാവും ഹിന്ദു സംഘടനകളും വ്യക്തമാക്കിയിരുന്നു. അഭയകേന്ദ്രത്തില്‍ അയക്കാതെ പെണ്‍കുട്ടിയെ മാതാപിതാക്കളെ തിരികെ ഏല്‍പിക്കണമെന്നാണ് പിതാവിന്റേയും ബന്ധുക്കളുടേയും ആവശ്യം. മെഹക് കുമാരിയെ ജനുവരി 15 ന് തട്ടിക്കൊണ്ടുപോയതാണെന്നും പിന്നീട് മതംമാറ്റി അലിസാ എന്ന പേരു നല്‍കിയെന്നും അലി റാസ എന്നായാളുമായുള്ള വിവാഹം നടത്തിയെന്നുമാണ് പിതാവും ഹിന്ദു സംഘടനകളും പരാതിപ്പെട്ടത്. 28 കാരനായ അലി റാസക്ക് രണ്ട് ഭാര്യമാരും നാല് മക്കളുമുണ്ടെന്നും ഹിന്ദു സംഘടനകള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.