ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോര്മിനെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ ഏറെയും. എന്നാല്‍ ഓണ്‍ലൈനില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്ന സമയത്ത് പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഉതപന്നത്തിന്റെ നിലവാരം, ആവശ്യകത, റേറ്റിംഗ് എന്നിവ വിലയിരുത്തിവേണം ഓണ്‍ലൈന്‍ സെറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുവാന്‍. ഇത്തരത്തില്‍ വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഇതാ..
തെരെഞ്ഞെടുക്കുന്ന ഉപകരണം വീട്ടില്‍ ഉള്‍ക്കൊള്ളാവുന്ന വലിപ്പത്തില്‍ ആണോ എന്നുള്ളത് ഉറപ്പുവരുത്തണം. തന്നിരിക്കുന്ന വിവരങ്ങളില്‍ അടങ്ങിയിട്ടുള്ള വീതിയും വണ്ണവും വീട്ടില്‍ ഉപകരണം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനവുമായി യോജിക്കുന്നുണ്ടോയെന്ന് അളന്നു തിട്ടപ്പെടുത്തണം.
റേറ്റിംഗ് കുറവുള്ള ഉത്പന്നങ്ങള്‍ കഴിവതും തെരെഞ്ഞെടുക്കാതിരിക്കുക. തെരെഞ്ഞെടുക്കുന്ന ഉപകരണത്തിന്റെ നിറം, നിലവാരം എന്നിവ ഉറപ്പുവരുത്തുക. മുന്‍പേ ഉത്പന്നം വാങ്ങിയിട്ടുലളളവരുടെ കുറിപ്പുകള്‍ പരിശോധിക്കുക. പരാതി കൂടുതല്‍ ലഭിച്ചിട്ടുളള ഉത്പന്നങ്ങള്‍ കഴിവതും ഒഴിവാക്കുക.
റിട്ടേണ്‍ പോളിസിയുള്ള ഫര്‍ണിച്ചറുകള്‍ തെരെഞ്ഞെടുക്കുക. കാരണം ചില കമ്പനികള്‍ ഉത്പന്നങ്ങള്‍ തിരിച്ചെടുക്കാറില്ല. ലഭിക്കുന്നതില്‍ തൃപ്തരല്ലായെങ്കിലും കൈയ്യിലെത്തുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകേണ്ടിവരും.
ഷിപ്പിംഗ് ചാര്‍ജ് നിബന്ധനകള്‍ പരിശോധിക്കുക. മിക്ക ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളും ഷിപ്പിംഗ് ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്നാണ് ഈടാക്കാറുളളത്.
വിശ്വാസ്യമായ ഓണ്‍ലൈന്‍ വില്പനക്കാരെ മാത്രം തെരെഞ്ഞെടുക്കുക. ഒപ്പം ഉപ ഡീലര്‍മാരെ കുറിച്ചും വ്യക്തമായി പരിശോധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: