തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സംഗീത നിശ നടത്തി പണം തട്ടിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആഷിഖ് അബുവിന്റെയും സംഘത്തിന്റേയും കത്ത്. പൗരത്വ ഭേദഗതി നിയമത്തില്‍ പങ്കെടുത്തതാണ് ആരോപണങ്ങള്‍ക്ക് കാരണം എന്നുവരുത്തി തട്ടിപ്പിലെ അന്വേഷണം അട്ടിമറിക്കാനാണ് ശ്രമം. തട്ടിപ്പ് നടത്തിയെന്ന പരാതി അന്വേഷിക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ ഉത്തരവിട്ടതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെയും കൂട്ടരുടെയും കത്തയക്കല്.
കൊച്ചി മ്യൂസിക് ഫൗണ്ടേഷന് അംഗങ്ങള്‍ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് മുതല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഫൗണ്ടേഷന് അംഗങ്ങളെ വ്യക്തിപരമായി ആക്രമിക്കാന്‍ ആരംഭിച്ചുവെന്നും പിന്നീട് അതൊരു വലിയ ആക്രമണമായി മാറുകയാണെന്നുമാണ് ആഷിഖ് അബുവിന്റെ പുതിയ വാദം.
ഫൗണ്ടേഷന് നടത്തിയ ‘കരുണ’ സംഗീത നിശയുടെ പണമിടപാടുകളെ പറ്റി ഔദ്യോഗിക അന്വേഷണം നടത്തി ജനങ്ങളെയും മാധ്യമങ്ങളെയും നിജസ്ഥിതി ബോധ്യപ്പെടുത്തണമെന്നും കത്തിലുണ്ട്. ആഷിഖ് അബുവിനു പുറമേ പ്രധാന സംഘാടകരായ ബിജിബാല്‍, ഷഹബാസ് അമന്, റിമ കല്ലിങ്കല്‍, സിതാര കൃഷ്ണകുമാര്‍, കമല്‍ കെ.എം, ശ്യാം പുഷ്ക്കരന്‍, മധു നാരായണന് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: