തിരുവനന്തപുരം: സംസ്ഥാന പോലീസ് നേതൃത്വത്തിനെതിരെ സിഎജി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി ആഭ്യന്തര സെക്രട്ടറിക്കാണ് മുഖ്യമന്ത്രി നേരിട്ടാണ് അന്വേഷണം നല്‍കിയത്. സിഎജി റിപ്പോര്‍ട്ടില്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ പേര് പറഞ്ഞാണ് പരാമര്‍ശം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് ശക്തമായതോടെയാണ് മുഖ്യമന്ത്രി നടപടി കൈക്കൊണ്ടത്.
സിഎജി റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ആദ്യം അതിനെ അവഗണിക്കുകയാണ് ചെയ്തത്. ഇതിന്റെ ഭാഗമായി സിഎജിയെ സംശയത്തിന്റെ നിഴലിലാക്കി വാര്‍ത്താ കുറിപ്പ് പുറത്തുവിടുകയും ചെയ്തിരുന്നു. ആരോപണങ്ങള്‍ ശക്തമാവുകയും സംസ്ഥാന സര്‍ക്കാരിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് ഈ നടപടി.
നിലവില്‍ പോലീസ് വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളാണ് ആഭ്യന്തര സെക്രട്ടറിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പരിശോധനയില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ പോകുമോ എന്നകാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ഇത് കൂടാതെ തോക്കുകളും ഉണ്ടകളും കാണാതായതിനെക്കുറിച്ചും, ചില ഉണ്ടകള്‍ക്ക് പകരം ഡമ്മി ഉണ്ടകള്‍ വച്ചതിനെക്കുറിച്ചും എഡിജിപി ടോമിന് തച്ചങ്കരിയെ അന്വേഷിക്കാന്‍ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആഡംര വാഹനങ്ങള്‍ വാങ്ങിയതിലും പോലീസുകാരുടെ ക്വാര്ട്ടേഴ്സിനായുള്ള ഫണ്ട ഡിജിപി, എഡിജിപിക്ക് വില്ല പണിയുന്നതിനായി വകമാറ്റി ചെലവഴിച്ചത് അന്വേഷിക്കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
തോക്കുകള്‍ കാണാതായിട്ടില്ലെന്നും, മണിപ്പൂരില്‍ പരിശീലനത്തിന് പോയ പോലീസുകാരുടെ പക്കലാണ് കാണാതായി എന്ന് പറയപ്പെടുന്ന തോക്കുകളുള്ളതെന്നുമാണ് എഡിജിപി ടോമിന് ജെ തച്ചങ്കരി അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ പരിശോധന നടത്തിയശേഷമാണ് ഇക്കാര്യം അറിയിച്ചത്.
അതിനിടെ പോലീസ് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതിലും ക്രമക്കേട് ഉള്ളതായി കണ്ടെത്തി. ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി സര്‍ക്കാരിന്റെ ഒത്താശയില്‍ 30 ലക്ഷം രൂപയുടെ ക്യാമറകള്‍ വാങ്ങിക്കാന്‍ ഡിജിപി അനുമതി നല്‍കിയതായാണ് പുതിയ ആരോപണം. 2019 നവംബര്‍ 18 ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് പോലീസ് പര്‍ച്ചേസിലെ കൂടുതല്‍ ക്രമക്കേട് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: