കുവൈത്ത് സിറ്റി : കുവൈത്തിൽ അറുപത് വയസ് പൂർത്തിയായ അവിദഗ്ദ്ധ തൊഴിലാളികളുടെ വിസ പുതുക്കുന്നത് നിർത്തിവച്ചു. വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും, സ്വദേശി വിദേശി ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് കുവൈത്ത് 60 വയസ് പൂർത്തിയാകുന്നവർക്ക് വിസ പുതുക്കി നൽകുന്നത് നിർത്തിവയ്ക്കുന്നത്.
സാധാരണ ജോലിക്കാർ, ഡ്രൈവർമാർ, മൻദൂബുമാർ എന്നിവരെയാണ് പുതിയ നിയമം ബാധകമാകുക. എന്നാൽ ഡോക്ടർമാർ, എഞ്ചിനീയർമാർ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, സ്വകാര്യ സ്ഥാപനങ്ങളിലെ ബിസിനസ് മേധാവികൾ എന്നിവർക്ക് നിയമം ബാധകമല്ല. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ തൊഴിലിടങ്ങളിൽ യുവാക്കളുടെ എണ്ണം കൂടുമെന്നും, ഇത് കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നുമാണ് മാൻ പവർ അതോറിറ്റിയുടെ കണക്കുകൂട്ടൽ.
താമസ രേഖ പുതുക്കുന്നതിന് ഡോക്ടർമാർ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാൽ നേഴ്സിങ് ജീവനക്കാർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ബിരുദ, ഡിപ്ലോമ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: