തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലേക്കായി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയ ബൊലേറോ ജീപ്പുകള്‍ വാങ്ങിയതിലും അഴിമതി നടന്നിട്ടുള്ളതായി ആരോപണം. കേന്ദ്രത്തിന്റെ വായു മലിനീകരണ തോതില്‍ ഉള്‍പ്പെട്ട ഭാരത് സ്റ്റേജ് 4 വാഹനങ്ങളാണ് സംസ്ഥാന പോലീസിനായി അടുത്തിടെ വാങ്ങിക്കൂട്ടിയത്. മലിനീകരണത്തോത് കൂടുതലായതിനാല്‍ അടുത്ത മാസം 31ന് ശേഷം ബിഎസ് 4 വിറ്റഴിക്കാനാവില്ല.
രജിസ്ട്രേഷന് കാലാവധി അവസാനിക്കാനിരിക്കുന്ന ഈത്തരത്തിലുള്ള 202 ജീപ്പുകളാണ് സംസ്ഥാന പോലീസ് വാങ്ങിയത്. ഈ മാസം ആറിനാണ് ഇവ മുഖ്യമന്ത്രി പോലീസിന് കൈമാറിയത്. എന്നാല്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയത് കമ്പനിയെ സഹായിക്കാന്‍ ആണെന്നാണ് ആരോപണം.
ബിഎസ് 4 വാഹനങ്ങള്‍ പല കമ്പനികളും ഇപ്പോള്‍ വന്‍ തോതില്‍ വിലകുറച്ച് വിറ്റുകൊണ്ടിരിക്കുകയാണ്. ബിഎസ് 6 വാഹനങ്ങള്‍ വാങ്ങിക്കാമായിരുന്നിട്ടും ബിഎസ് 4 വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയത് കമ്പനിയുടെ സ്റ്റോക്ക് തീര്‍ക്കുന്നതിന് വേണ്ടിയാണോ എന്നാണ് ആരോപണം ഉയരുന്നത്. അഞ്ചരലക്ഷമാണ് ഒരു വാഹനത്തിനരെ ശരാശരി നല്കിയ വില.
അതേസമയം വാഹനം വാങ്ങാനായി കേന്ദ്ര സംസ്ഥാന ഫണ്ടില്‍ നിന്നും അനുവദിച്ച തുക മാര്‍ച്ച് അവസാനം മുമ്പ് ചെലവഴിക്കേണ്ടതുണ്ടെന്നാണ് പോലീസ് നല്കിയ വിശദീകരണം. കൂടാതെ ബിഎസ് 6 വാഹനങ്ങള്‍ക്ക് വില കൂടുതലാണ്. ഇ ടെണ്ടര്‍ വഴിയാണ് കരാര്‍ ഒപ്പിട്ടതെന്നുനമാണ് പോലീസ് മറുപടി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: