Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 212

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Feb 18, 2020, 04:45 am IST
inSamskriti

മനുഷ്യശരീരത്തിലെ എല്ലുകള്‍, മറ്റ് അവയവങ്ങള്‍ എന്നിവയെ അഥര്‍വവേദം വിവരിക്കുന്നുണ്ട്. അതില്‍ പറയുന്ന പ്രധാന അസ്ഥികള്‍ ഇവയാണ് (1) പാര്‍ഷ്ണികള്‍ (heels), (2) ഗുല്‍ഫങ്ങള്‍ (anklebones), (3) അംഗുലികള്‍ (digits), (4) ഉഛ്‌ലംഘങ്ങള്‍ (metacarpel and metatarsel bones), (5) തിഷ്ഠാ (base), (6) അസ്ഥിവത് (knee caps), (7) ജാനുസന്ധി (knee joints), (8) ജംഘകള്‍ (shanks), (9) ശ്രോണീ (pelvic cavity), (10) ഊരുക്കള്‍ (thigh bones), (11) ഉരസ്സ് (breast bones),(12) ഗ്രീവകള്‍ (wind pipe), (13) സ്തനങ്ങള്‍ (breast), (14) കഫോദങ്ങള്‍

(shoulder blade), (15) സ്‌കന്ധങ്ങള്‍ (shoulder bones), (16)പൃഷ്ഠികള്‍ (back bone), (17) അംശങ്ങള്‍ (collar bones), (18) ലലാടം(brow), (19) കകാടികാ (central facial bone), (20) ഹനുചിത്യം (pile of the jaw), (21) കപാലം (cranium with temples). അസ്ഥിസംഘാത ശാരീരം,(anatomy) ത്തെ സംബന്ധിച്ച്ുള്ള ആഥര്‍വ്യനിലപാടും ചരകനും സുശ്രുതനുംസ്വീകരിച്ചിരിക്കുന്ന നിലപാടുകളും തമ്മില്‍ ചില സാദൃശ്യങ്ങളും

വ്യത്യാസങ്ങളുമുണ്ട്. ചരകനും സുശ്രുതനും തമ്മിലും ഇക്കാര്യത്തില്‍ അഭിപ്രായഭേദങ്ങള്‍ ഉണ്ട്. അവയെല്ലാം തന്നെ ദാസ്ഗുപ്ത തന്റെ പഠനത്തില്‍ വിശദമാക്കുന്നുണ്ട്. അതുപോലെ Dr. Hoernle തന്റെ Studies in the Medicine of Ancient India എന്ന പുസ്തകത്തില്‍ സ്വീകരിച്ച തെറ്റായ നിഗമനങ്ങളേയും ദാസ്ഗുപ്ത തിരുത്തുന്നുണ്ട്.

അഥര്‍വവേദത്തില്‍ പറയുന്ന പ്രധാനപ്പെട്ട അവയവങ്ങള്‍ ഇവയാണ് ഹൃദയം (heart), ക്‌ളോമം (lungs), ഹലിക്ഷ്ണം (gall bladder), മത്സ്‌നം (kidney), യക്‌നം (liver), പ്‌ളീഹ (spleen), ആമാശയം, ആന്ത്രം (stomach and the smaller intestine), ഗുദം (rectum and the portion above it), വനിഷ്ഠു അഥവാ സ്ഥവിരാന്ത്രം (larger intestine), ഉദരം (abdomen), പ്‌ളാശി (colon), നാഭി (umbilicus), മജ്ജാ (marrow), സ്‌നായു (v-eins),ധമനി (arteries). ഇവിടെയും ചരകസംഹിത (ചരകന്‍), സുശ്രുതസംഹിത (സുശ്രുതന്‍), അഷ്ടാംഗസംഗ്രഹം (വൃദ്ധവാഗ്ഭടന്‍), ഭാവപ്രകാശം, ശാര്‍ങ്ഗധരസംഹിത എന്നിവകളില്‍ പേര്, വിന്യാസം മുതലായ കാര്യങ്ങളിലുള്ള വ്യത്യാസങ്ങളെ ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കുന്നുണ്ട്. പില്‍ക്കാലത്തെ ആത്രേയ ചരകസമ്പ്രദായത്തിലും സുശ്രുതസമ്പ്രദായത്തിലും പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട അവയവങ്ങളെക്കുറിച്ച് അഥര്‍വവേദമന്ത്രങ്ങള്‍ ചമച്ച ഋഷികള്‍ക്ക് അറിവണ്ടായിരുന്നു എന്ന് നമുക്കിതില്‍ നിന്നും മനസ്സിലാക്കാം.

ചരകന്‍ രണ്ടറകള്‍ ചേര്‍ന്ന ശ്വാസകോശം എന്ന അര്‍ത്ഥത്തില്‍ ക്‌ളോമത്തെ ഏകവചനമായി പറയുന്നു. സുശ്രുതന്‍ ആകട്ടെ ഇടത്തെ അറയ്‌ക്ക് പുഫ്ഫുസം എന്നും വലത്തേതിന് ക്‌ളോമം എന്നും പറയുന്നു. രണ്ട് അറകളും തമ്മിലുള്ള വലുപ്പവ്യത്യാസം പരിഗണിച്ചാകാം അത്തരത്തില്‍ പ്രത്യേകം പറഞ്ഞത് എന്നു ദാസ്ഗുപ്ത അനുമാനിക്കുന്നു. വൃദ്ധവാഗ്ഭടന്‍ സുശ്രുതനെയാണ്

ഇക്കാര്യത്തില്‍ പിന്തുടരുന്നത്. ബൃഹദാരണ്യകോപനിഷത്തില്‍ (1. 1) ക്‌ളോമത്തെ ബഹുവചനത്തില്‍ പറഞ്ഞിരിക്കുന്നു. ഭാഷ്യകാരനായ ശങ്കരാചാര്യര്‍ ഈ പദം നിത്യബഹുവചനാന്തം എന്നാണ് പറയുന്നത്. അഥര്‍വവേദം, ചരകന്‍, സുശ്രുതന്‍, വാഗ്ഭടന്‍ തുടങ്ങിയ വൈദ്യശാസ്ത്രജ്ഞര്‍ ഏകവചനം ഉപയോഗിച്ചിരിക്കേ ഈ ബഹുവചനപ്രയോഗം ശരിയല്ല എന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ക്‌ളോമത്തിന്റെ സ്ഥാനം ഇടത്താണെന്നാണ് ശങ്കരാചാര്യര്‍ (യകൃച്ച ക്‌ളോമാനശ്ച ഹൃദയസ്യാധസ്ത്ാദ് ദക്ഷിണോത്തരൗമാംസഖണ്ഡൗ) പറയുന്നത്. ഇത് സുശ്രുതന്റെ നിലപാടിനു വിരുദ്ധമാണ്. ആീഹഹശിഴ എന്ന പണ്ഡിതന്‍ (Encyclopedia of Religion and Ethics, Diseases and Medicine : Vedic) ആഥര്‍വണവൈദ്യന്മാര്‍ക്ക് സിരകളും ധമനികളും തമ്മിലുള്ള വ്യത്യാസം അറിയാമായിരുന്നോ എന്നു സംശയം പ്രകടിപ്പിക്കുന്നുണ്ട്. വലുപ്പവ്യത്യാസമനുസരിച്ചുള്ള വേര്‍തിരിവല്ലാതെഅക്കാലത്ത് ആധുനികവൈദ്യശാസ്ത്രപ്രകാരമുള്ള വ്യത്യാസം പരിഗണിച്ചിരുന്നു എന്നു കരുതാനുള്ള തെളിവുകളില്ല എന്നു സായണവചനങ്ങളെ ഉദ്ധരിച്ചു കൊണ്ട് ദാസ്ഗുപ്ത സമര്‍ത്ഥിക്കുന്നു. ശതപഥബ്രാഹ്മണം (12. 9. 1. 3) അനുസരിച്ച്ഈ അവയവങ്ങളെല്ലാം വൈദികദേവതകള്‍ക്കു പ്രിയങ്കരങ്ങളാണെന്നു പറയുന്നു. ഏതൊക്കെ ദേവതകള്‍ക്ക് ഏതൊക്കെയാണ് ഇഷ്ടം എന്നതിനെക്കുറിച്ചും യാഗവേളയില്‍ ഇവയെ വെക്കേണ്ട പാത്രങ്ങളെക്കുറിച്ചും ഈ ബ്രാഹ്മണം വിശദമാക്കുന്നുണ്ട് ഹൃദയമേവാസൈ്യന്ദ്രഃ പുരോഡാശഃ യകൃത് സാവിത്രഃ ക്‌ളോമാ വാരുണഃ മത്സ്‌നേ ഏവാസ്യാശ്വത്ഥം ച പാത്രം ഔദുംബരം ച പിത്തം നൈയ്യഗ്രോധം അന്ത്രാണി സ്ഥാല്യാ: ഗുഡാ ഉപാശയാനി ശ്യേനപാത്രേ പ്‌ളീഹാസന്ദീ നാഭിഃകുംഭോ വനിഷ്ഠു പ്‌ളാശിഃ ശതാത്തൃണ്ണാ തദ് യദ് സാബഹുധാ വിതൃണ്ണാ ഭവതി തസ്മാദ് പ്‌ളാശിര്‍ബഹുധാ വികൃത്താഃ . അഥര്‍വവേദ (1. 3. 6) പ്രകാരം വസ്തി (bladder) മൂത്രം ശേഖരിക്കപ്പെടുന്ന അവയവമാണ്. ഈ വേദ (10. 9) മനുസരിച്ച് മൃഗങ്ങളുടെ അവയവകൃന്തനം (dissection) നടത്തിയിരുന്നു. പശുവിന്റെ മിക്കവാറും എല്ലാ അവയവങ്ങളെയും അതില്‍പറയുന്നുണ്ട്. മനുഷ്യാവയവങ്ങളെ പറയുന്നിടത്ത് പുരീതത് (pericardium), സഹകണ്ഠികാ (bronchial tubes) എന്ന രണ്ട് അവയവങ്ങളേയും പരാമര്‍ശിക്കുന്നുണ്ട്. ജരായു (placenta) വിനെ പരാമര്‍ശിക്കുന്നണ്ട്.

ശുക്ലത്തെ ജീവസൂത്രമായി കരുതുന്നു. ധമനി, സിര, സ്‌നായു എന്നീ നാഡികളിലൂടെ അരുണാ, ലോഹിനീ, താമ്രധൂമ്രാ എന്നീ വര്‍ണ്ണങ്ങളിലുള്ള ദ്രവങ്ങള്‍ തീവ്രമായി മേല്‍കീഴായി ഒഴുകുന്നു എന്നു പറയുന്നു. ഇതാകാം ചരകസംഹിതയിലെ സ്രോതോകല്‍പനയുടെ അടിസ്ഥാനം എന്ന ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. മസ്തിഷ്‌കവും ഹൃദയവും തമ്മിലുള്ള ഉറ്റബന്ധത്തെക്കുറിച്ചു നേരിയ ധാരണഅന്നേ ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

Kerala

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

World

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.