അരിസോണ: കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ ഡോ. സതീഷ് അമ്പാടി വിവിധ മേഖലകളിലെ പ്രമുഖരെ കണ്ട് ആശയവിനിമയം നടത്തി. വള്ളിക്കാവിലെത്തി മാതാ അമൃതാന്ദമയിയുടെ അനുഗ്രഹം തേടി. സംഘടന രണ്ടു വര്‍ഷം കൊണ്ട് നടത്താനുദ്ദേശിക്കുന്ന പരിപാടികളെകുറിച്ച് വിശദീകരിച്ചു. കെ എച്ച് എന്‍ എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്്
എക്കാലത്തും അനുഗ്രഹമുണ്ടെന്ന് അമ്മ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരന്, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, സാഹിത്യകാരന് സി രാധാകൃഷ്ണന്,
പാചക. വിദഗ്ദ്ധന് പഴയിടം മോഹനന് നമ്പൂതിരി എന്നിവരേയും നേരില്‍ കണ്ട് ആശയവിനിമയം നടത്തി.പ്രശസ്തമായ ചെറുകോല്‍പുഴ ഹിന്ദുമത കണ്വന്ഷനി നടന്ന അന്താരാഷ്ട്ര ഹൈന്ദവ നേതൃ സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചതും ഡോ. സതീഷ് അമ്പാടിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: