കൊച്ചി: സിനിമ ചിത്രീകരണം മുടങ്ങിയതില്ർ മാപ്പ് അപേക്ഷിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിന് ഷെയിന്‍ നിഗത്തിന്റെ കത്ത്. വെയില്‍ സിനിമയുടെ ചിത്രീകരണം മുടങ്ങിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ചിത്രീകരണം പുനരാരംഭിക്കാന്‍ സഹകരിക്കുമെന്നും കത്തില്‍ പറയുന്നു. കൂടുതല്‍ തുക ആവശ്യമില്ലെന്നും പ്രതിഫലത്തില്‍ ശേഷിക്കുന്ന 16 ലക്ഷം തരേണ്ടതില്ലായെന്നും ഷെയിന്‍ കത്തില്‍ വ്യക്തമാക്കി.
പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് മലയാള ചലചിത്ര നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയത്. തര്‍ക്കം കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് തമിഴ് സിനിമ മേഖലയില്‍ നിന്നും ഷെയിനിനെ ഒഴിവാക്കിയിരുന്നു.കരിയര്‍ ബെസ്റ്റ് ഓപ്ഷന്‍ എന്ന് വിലയിരുത്തിയിരുന്ന വിക്രം നായകനായി എത്തുന്ന കോബ്ര, സീനു രാമ സ്വാമി സംവിധാനം ചെയ്യുന്ന സ്പാ എന്നീ തമിഴ് സിനിമകള്‍ നഷ്ടമായതോടെയാണ് അനുനയ ശ്രമവുമായി ഷെയിന്‍ എത്തിയിരിക്കുന്നത്.
ഷെയ്ന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് നിര്‍മ്മാതക്കളുടെ സംഘടന താരസംഘടന അമ്മയുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഷെയിന്‍ ഒരുകോടിരൂപ നഷ്ടപരിഹാരം നല്‍കാതെ സഹകരിക്കില്ല എന്നതായിരുന്നു നിര്‍മ്മാതാക്കളുടെ മുന്‍ നിലപാട്. ഷെയിന്റെ പരിധി കവിഞ്ഞുള്ള പരാമര്‍ശങ്ങള്‍ വിഷയത്തെ കൂടുതല്‍ വഷളാക്കി.
വിഷയത്തില്‍ പ്രൊഡ്യൂസേഷ്‌സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് ജോബി ജോര്‍ജ്ജ് അറിയിച്ചു. ഉല്ലാസം, വെയില്‍, കുര്‍ബാനി ഏന്നിവയാണ് തര്‍ക്കം കാരണം ചിത്രീകരണം മുടങ്ങിയ മലയാള സിനിമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: