തിരുവനന്തപുരം : വിദൂര വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ ഇന്ദിരാ ഗാന്ധിനാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 33 മത് ബിരുദദാനം തിങ്കളാഴ്‌ച്ച ന്യൂഡൽഹിആസ്ഥാനത്തു വച്ച് നടക്കുന്ന സമ്മേളനത്തിൽ മാനവശേഷി വികസന മന്ത്രി രമേശ് പൊഖ്‌റിയാൽ ‘നിഷാങ് ‘ നിർവഹിക്കും.
ഇഗ്‌നോ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിന്റെ ബിരുദദാന സമ്മേളനം അന്നേ ദിവസം രാവിലെ 10.00 ന് തിരുവനന്തപുരം ,ഇടപ്പഴിഞ്ഞി ആർ ഡി ആർ കൺവെൻഷൻ സെന്റർഇൽ വച്ച് നടത്തപ്പെടും. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഇഗ്‌നോ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിലെ ബിരുദധാരികളെ അഭിസംബോധന ചെയ്യുകയും ഉന്നതവിജയം കരസ്‌ഥമാക്കിയവർക്കുള്ള ബിരുദദാനം നിർവഹിക്കുകയും ചെയ്യും.
തിരുവനന്തപുരംമേഖലാ കേന്ദ്രത്തിൽ നിന്നും 2779 പേർ ഇത്തവണ ബിരുദം കരസ്ഥമാക്കാൻ അർഹത നേടിയിട്ടുണ്ട്. ഇഗ്നോയുടെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിലെ പഠിതാക്കളായ .ഗിരീഷ്കുമാർ.സി (എഡ്യൂക്കേഷൻ ),നിധിയാലാൽ (പൊളിറ്റിക്കൽ സയൻസ്) എന്നിവർ ബിരുദാനന്തര ബിരുദതലത്തിലും .വിജിത റോബിൻസൺ (ഇൻറ്റലെക്ചൂൽ പ്രോപ്പർട്ടി റൈറ്റ്സ്), വിനീത് ജി നായർ (ഇൻഫോർമേഷൻ സെക്യൂരിറ്റി) എന്നിവർ ബിരുദാനന്തര ബിരുദ ഡിപ്ലോമ തലത്തിലും അഖിലേന്ത്യതലത്തിൽസ്വർണ്ണ മെഡലിന് അർഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: