ന്യൂദല്‍ഹി: വെട്ടുകിളി ആക്രമണം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരുപോലെ ഭീഷണിയെന്ന് വിലയിരുത്തി ശാസ്ത്രജ്ഞര്‍. പഞ്ചാബ് അതിര്‍ത്തി മേഖലകളിലെ കൃഷിയിടങ്ങളെ വ്യാപകമായി ബാധിച്ചിരിക്കുന്ന വെട്ടുകിളി ആക്രമണം കര്‍ഷകരുടെ ഒരു വര്‍ഷത്തെ മുഴുവന്‍ അധ്വാനവും നശിപ്പിച്ചു കഴിഞ്ഞതായി കൃഷിവകുപ്പും അറിയിച്ചു.
രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തേക്ക് മണ്‍സൂണ്‍ കാലമാകുമ്പോള്‍ വെട്ടുകിളികളെത്തുമെന്നാണ് കരുതപ്പെടുന്നത്. തവിട്ടു നിറമുള്ള വെട്ടുകിളികള്‍ ഇറാന്രെ തെക്കു കിഴക്കന്‍ മേഖലയില്‍ നിന്നും പാകിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലില്‍ നിന്നും ആഫ്രിക്കന്‍ മുനമ്പില്‍ നിന്നും വെട്ടികിളികള്‍ പഞ്ചാബിന്റെ സമൃദ്ധമായ കൃഷിമേഖലയെ കാര്ന്നുതിന്നാനെത്തുമെന്നതാണ് വന്‍ഭീഷണിയായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
2019ല്‍ ജൂണിലുണ്ടായതിനേക്കാള് കനത്ത ആക്രമണമാണ് ഇത്തവണ ഉണ്ടാവുകയെന്നാണ് സൂചന. രാജസ്ഥാന്, ഗുജറാത്ത് കൃഷി കേന്ദ്രീകൃത പ്രദേശങ്ങളും പാകിസ്താനിലെ അതിനോടനുബന്ധിച്ച പ്രദേശങ്ങളും മഞ്ഞ നിറമുള്ള വെട്ടുകിളികളുടെ ആക്രമണത്തില്പെടുമെന്നാണ് സൂചന.
കര്‍താര്‍പൂര്‍ മേഖലയിലാണ് നാശം കൂടുതലനുഭവപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ അഞ്ചു തവണ ഇരുരാജ്യത്തേയും കാര്‍ഷിക വകുപ്പുകള്‍ വെട്ടുകിളി ആക്രമണത്തെ നേരിടാന്‍ യോഗം ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: