തിരുവനന്തപുരം:കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യസംഘടന, ദേശീയ ആരോഗ്യദൗത്യം, സംസ്ഥാന ആരോഗ്യവകുപ്പ് എന്നിവയുടെസഹകരണത്തോടെ തീവ്ര പ്രതിരോധ പ്രചാരണദൗത്യം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 17.ന് തിരുവനന്തപുരത്ത് ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കും. പോളിയോ, ടെറ്റനസ്, ക്ഷയം, ഹെപ്പടൈറ്റസ് ബി, മെനഞ്ചൈറ്റിസ്, തുടങ്ങി 10 ഇനം മാരകരോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കുത്തിവയ്പ്പാണ് നല്‍കുന്നത്.
കേരളമുള്‍പ്പെടെ 27 സംസ്ഥാനങ്ങളിലെതിരഞ്ഞെടുത്ത 271 ജില്ലകളിലാണ് തീവ്രയജ്ഞദൗത്യം അടുത്ത മാസം 20 വരെ നടപ്പാക്കുക. കോഴിക്കോട് ,വയനാട്ജില്ലകളിലാണ് ദൗത്യം നടപ്പാക്കുന്നത്. സോങ് ആന്‍ഡ് ഡ്രാമ വിഭാഗത്തിന് കീഴിലുള്ള അംഗീകൃത ട്രൂപ്പുകളിലെ കലാകാരന്മര്ക്കായിട്ടാണ് ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
തൈക്കാട് ഭാരത് ഭവനില്‍ രാവിലെ 10 മണിക്ക് വി.എസ് .ശിവകുമാര്എം എല്‍ എ ശില്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പിഐ ബി. അഡിഷണല്ഡയറക്റ്റര് ജനറല്‍ എര്മെലിന്ഡ ഡയസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന ആരോഗ്യഅഡിഷണല് ഡയറക്ടര്‍ഡോ . രാജൂ , ലോകാരോഗ്യസംഘടനയുടെസംസ്ഥാന നിരീക്ഷണഓഫീസര് ഡോ. സി. പ്രതാപ ചന്ദ്രന്, നാടക കലാകാരന് പ്രൊഫ. അലിയാര് തുടങ്ങിയവര്‍ സംബന്ധിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്പതോളംകലാകാരന്മര്ശില്പ്പശാലയില് പങ്കെടുക്കും. പ്രതിരോധ കുത്തിവയ്പ്പ് തീവ്ര ദൗത്യം നടപ്പാക്കുന്നതിന്റെ ഭാഗമായി അവതരിപ്പിക്കേണ്ട കലാരൂപങ്ങള്‍ക്ക് ശില്‍പ്പശാല അന്തിമരൂപം നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: