എരുമേലി: രാഷ്ട്രവിരുദ്ധരായ അധാര്‍മ്മിക ശക്തികളെ ആദ്ധ്യാത്മികതയിലൂടെ നേരിടണമെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. എരുമേലി ഡിടിപിസിയില്‍ ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ സംസ്ഥാന പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധര്‍മ്മം നിലനിര്‍ത്താനും സംരക്ഷിക്കാനും ആദ്ധ്യാത്മിക പഠനം ആവശ്യമാണ്. പഠന ശിബിരങ്ങള്‍ വഴി അയ്യപ്പ സേവാസമാജം ലക്ഷ്യമിടുന്നതും ഇതു തന്നെയാണ്. ജനങ്ങളെ സംഘടിപ്പിച്ച് പോരാടാനുള്ള ആദ്ധ്യാത്മിക ശക്തി പകരാനും ദുഷ്ടശക്തികള്‍ക്ക് ശക്തമായ മറുപടി നല്‍കാനും പഠന ശിബിരം സഹായിക്കുമെന്നും കുമ്മനം പറഞ്ഞു.
അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, കോട്ടയം വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന്, സന്ന്യാസി സഭ മാര്‍ഗ്ഗദര്‍ശക് മണ്ഡല് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്, സംസ്ഥാന സെക്രട്ടറി എസ്. മനോജ്, സ്വാഗത സംഘം ചെയര്മാന് ടി. അശോക് കുമാര്‍, ജനറല്‍ കണ്‍വീനര്‍ പി.എസ്. രാജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: