ബെംഗളൂരു : ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡ് നിഷ്പ്രയാസം പിന്നിലാക്കി ഇന്ത്യക്കാരന്. ശ്രീനിവാസ ഗൗഡ എന്ന 28 കാരനാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. കര്‍ണ്ണാടകയിലെ കാളപൂട്ട് മത്സരത്തിനിടെയാണ് ഈ മിന്നും പ്രകടനം പുറത്തെടുത്തിരിക്കുന്നത്. കമ്പാലയെന്നാണ് ഈ കായിക മത്സരത്തിന് പേര് നല്‍കിയിരിക്കുന്നത്. ചെളിയില്‍ കാളയ്ക്കൊപ്പം 142 മീറ്റര്‍ വെറും 13.62 സെക്കന്‍ഡുകൊണ്ട് ശ്രീനിവാസ ഗൗഡ മറികടക്കുകയായിരുന്നു.
142.50 മീറ്റര്‍ 13.62 സെക്കന്‍ഡില്‍ ഓടിയെത്തിയെങ്കില്‍ 100 മീറ്റര്‍ ഗൗഡ എത്ര സമയം കൊണ്ടാകും ഫിനിഷ് ചെയ്തിരിക്കുക എന്ന ആലോചനകളാണ് ശ്രീനിവാസ ഗൗഡയെ താരമാക്കിയത്. അങ്ങനെ കണക്ക് കൂട്ടിയെടുത്തപ്പോള്‍ ഗൗഡ ബോള്‍ട്ടിനെക്കാള്‍ 0.3 സെക്കന്‍ഡ് വേഗതയിലാണ് ഓടിയതെന്ന് കണ്ടെത്തി.
അതായത് 100 മീറ്റര്‍ വെറും 9.55 സെക്കന്‍ഡില്‍ മറികടന്നെന്നാണ് റിപ്പോര്‍ട്ട്. കമ്പാലയുടെ പ്രധാന കേന്ദ്രമായ ദക്ഷിണ കന്നഡയിലെ ഉഡുപ്പിയിലാണ് ഈ മത്സരം അരങ്ങേറിയത്. എന്നാല്‍ ഗൗഡ ഒരു ജോടി പോത്തുകള്‍ക്കൊപ്പമാണ് ഓടിയെത്തിയത്. അതുകൊണ്ടുതന്നെ ബോള്‍ട്ടിന്റെയും ഗൗഡയുടെയും റെക്കോര്‍ഡുകള്‍ താരതമ്യം ചെയ്യാനാകില്ല. എന്നാല്‍ ഗൗഡ ഓടിയത് ചെളിനിറഞ്ഞ നിലത്തിലായിരുന്നുവെന്നത് കൂടി കണക്കിലെടുക്കണം. ട്രാക്കിലെയും നിലത്തെയും വേഗതയും വ്യത്യസ്തമായിരിക്കും.
അതേസമയം തനിക്ക് കമ്പല വളരെ ഇഷ്ടമാണ്. വേഗതയില്‍ എത്താന്‍ കാരണം ഓപ്പമോടിയ കാളകള്‍ കാരണമാണെന്നു ശ്രീനിവാസ ഗൗഡയുടെ പ്രതികരണം. കമ്പാല ഓട്ടം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വന്‍ പ്രചാരം നേടിയിട്ടുണ്ട്. വരുന്ന ഒളിമ്പിക്സിനായി ശ്രീനിവാസ ഗൗഡയ്ക്ക് പരിശീലനം നല്കി അയയ്ക്കണമെന്ന് വരെ സമൂഹ മാധ്യമങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: