കൊച്ചി: പള്ളിയിലെ മുന്‍ വികാരി 10 ലക്ഷം രൂപ തട്ടിയതായി ആരോപണം. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറാന പള്ളിയിലെ മുന്‍ അസിസ്റ്റന്റ് വികാരിയാണ് പണം വെട്ടിപ്പ് നടത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വിവിധ ഇടവകകളില്‍നിന്ന് കുര്‍ബാനപ്പണമായി ലഭിച്ച പണം ഇയാള്‍ തട്ടിയെടുത്തുവെന്ന ആരോപണവുമായി കൂടുതല്‍ വൈദികര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശിയായ ഫാദര്‍ പ്രിന് തൈക്കൂട്ടത്തിനെ വൈദികവൃത്തിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എറണാകുളം- അങ്കമാലി അതിരൂപത വക്താവ് ഫാ. പോള്‍ കാരേടനാണ് ഇക്കാര്യം അറിയിച്ചത്.
കുര്‍ബാനപ്പണം തിരിമറി നടത്തിയതിനും സ്വഭാവദൂഷ്യത്തിനും ഫാദര്‍ പ്രിന്‍സ് തൈക്കൂട്ടത്തിനെതിരെ ഈ മാസം ആറാം തീയതി എറണാകുളം അങ്കമാലി ആര്‍ച്ച് ബിഷപ്പ് ആന്റണി കാരിയില്‍ നടപടിയെടുത്തിരുന്നു. കറുകുറ്റിയിലേക്ക സ്ഥലം മാറ്റിക്കൊണ്ടായിരുന്നു നടപടി. തുടര്‍ന്ന് ഇദ്ദേഹത്തെ വൈദിക വൃത്തിയില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു. കൂടുതല്‍ നടപടികള്‍ വത്തിക്കാനില്‍ നിന്നും നേരിട്ട് സ്വീകരിക്കുമെന്നാണ് സൂചന.
ബന്ധുവിന്റെ ചികിത്സയ്ക്ക് എന്ന് പ്രചരിപ്പിച്ചാണ് ഫാ. പ്രിന്‍സ് തൈക്കൂട്ടത്തില്‍ മറ്റ് വൈദികരില്‍നിന്ന് പണം കൈപ്പറ്റിയത്. വിവിധ പള്ളികളില്‍ കുര്‍ബാനപ്പണമായി ലഭിച്ച തുകയാണ് ഇയാള്‍ ഇത്തരത്തില്‍ ശേഖരിച്ചത്. എന്നാല്‍ ഈ പണം സ്വന്തം ആവശ്യങ്ങള്‍ക്ക് തട്ടിയെടുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം ഫാദര്‍ പ്രിന്‍സ് തൈക്കൂട്ടത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്. പിരിച്ചെടുത്ത പണം അവര്‍ക്കാണ് നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് സഭാ തലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: