തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കെന്ന പേരില്‍ പിരിച്ച പണം കരുണ ഫൗണ്ടേഷന് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ലെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു.
പത്രവാര്‍ത്ത പ്രകാരം സമാഹരിച്ച ഫണ്ടിനെക്കുറിച്ചും ഫണ്ട് ശേഖരിച്ച സംഘടനയേയും കുറിച്ച് അനേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നാണ് കത്തിലെ ആവശ്യം.
നവംബര്‍ ഒന്നിനാണ് കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഗീത പരിപാടി സംഘടിപ്പിച്ചത്. ഇതില്‍ സ്വരൂപിച്ച പണം ഇതുവരെയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. സംഭവത്തില്‍ ഈ സംഘടനയെക്കുറിച്ചും ഫണ്ടിനെക്കുറിച്ചും അടയന്തിരമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കണമെന്നാണ് ഒ.രാജഗോപാല്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: