ന്യൂഡല്‍ഹി: നാവിക സേനയ്‌ക്കും കരസേനയ്‌ക്കുമായി അമേരിക്കയില്‍ നിന്ന് 30 അത്യാധുനിക സായുധ ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള 25,000 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് അന്തിമരൂപമായി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24,25 തീയതികളില്‍ ഇന്ത്യാ സന്ദര്‍ശിക്കുമ്പോള്‍ കരാര്‍ ഒപ്പിടും. അടുത്തയാഴ്ച ചേരുന്ന മന്ത്രിതല സുരക്ഷാസമിതി ഇടപാടിന് അംഗീകാരം നല്‍കും.
നാവിക സേനയ്‌ക്ക് 260 കോടി ഡോളറിന്റെ ( 18,400 കോടി രൂപ ). എം.എച്ച് റോമിയോ ഹെലികോപ്ടറുകള്‍ 24 എണ്ണം വാങ്ങും.ഇന്ത്യ 15ശതമാനം തുക ആദ്യം നല്‍കും.രണ്ടു വര്‍ഷത്തിനുള്ളില്‍ കോപ്ടറുകള്‍ ഇന്ത്യയിലെത്തും.കോപ്റ്ററുകളില്‍ ഹെല്‍ഫയര്‍ മിസൈലുകളും ടോര്‍പിഡോകളും റോക്കറ്റുകളും ഘടിപ്പിക്കും.അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തിയാകും.കരസേനയ്‌ക്ക്.93 കോടി ഡോളറിന്റെ ( 6,600 കോടി രൂപ ) ആറ് എ. എച്ച്. 64ഇ അപ്പാച്ചെ ഹെലികോപ്ടറുകള്‍ വാങ്ങും.2015ലെ 22 ഹെലികോപ്ടര്‍ ഇടപാടിന്റെ ഭാഗം..ആകാശത്തു നിന്ന് ആകാശത്തേക്കും കരയിലേക്കും തൊടുക്കാവുന്ന മിസൈലുകളും തോക്കുകളും റോക്കറ്റുകളും ഘടിപ്പിച്ചത്..മൂന്നു വര്‍ഷത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: