ഇസ്ലാമാബാദ്: ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പാക്കിസ്ഥാനെ വന്‍ ബാധ്യതയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നല്കി ഐഎംഎഫ്. അന്താരാഷ്ട്ര തലത്തില്‍ മറ്റ് രാജ്യങ്ങളെക്കൂടി വിശ്വാസത്തില്‍ എടുക്കണമെങ്കിലും സാമ്പത്തിക ഇപാടുകള് കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഐഎംഎഫ് പ്രതിനിധി സംഘം പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ മറ്റ് രാജ്യങ്ങളെക്കൂടി വിശ്വാസത്തില്‍ എടുത്തുളള വികേന്ദ്രീകരണം മാത്രമാണ് പാക്കിസ്ഥാന് മുന്നില്‍ ഇപ്പോള്‍ പരിഹാരമായി ഉള്ളത്. തുറമുഖ നിര്‍മ്മാണം, റെയില്‍, വ്യോമയാനം, പ്രതിരോധം എന്നീ സുപ്രധാന മേഖലകളിലെല്ലാം നിലവില്‍ ചൈനയുടെ ഏകാധിപത്യപരമായ മുതല്‍മുടക്കാണ് നടന്നിരിക്കുന്നത്.
ഇവിടെ നിന്നുള്ള വരുമാനം പാക്കിസ്ഥാന് കൈമാറാതെ ചൈനയില്‍ നിന്നുള്ള വിവിധ ഏജന്‍സികളാണ് കൈകാര്യം ചെയ്യുന്നത്. പാക്കിസ്ഥാനിലെ വ്യവസായ മേഖലകളിലടക്കം വിദഗ്ധരെല്ലാം ചൈനയില്‍ നിന്നുള്ളവരുമാണെന്ന് നിക്ഷേപം നടത്തുന്നതും വരുമാനം ഉണ്ടാക്കുന്നതും. ഭാവിയില്‍ ഇത് പാക്കിസ്ഥാനെ വന്‍ സ്മ്പത്തിക നഷ്ടങ്ങളിലേക്ക് താഴ്ത്തുന്നതാണ്.
ചൈനയുടെ പ്രതിരോധമേഖലയിലെ അപ്രമാദിത്തം ഏഷ്യന്‍ മേഖലയുടെ ചുമതല വഹിക്കുന്ന അമേരിക്കന്‍ സെക്രട്ടറി ആലീസ് വെല്‍സ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഐഎംഎഫും മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. കൂടാതെ വര്‍ധിച്ചുവരുന്ന വരുമാനത്തിലും ചെലവിലുമുള്ള അന്തരം വിലയിരുത്തി ബാധ്യത ഒരിടത്ത് കുമിഞ്ഞുകൂടുന്നത് പ്രശ്നമാകുമെന്നും ഐഎംഎഫ് പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: