ന്യൂദല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ഇടപാടുകള്‍ക്ക് അന്തിമ രൂപമായി. 25000 കോടി രൂപയ്ക്ക് (3.5 ബില്യണ്‍ ഡോളര്‍) 30 കോപ്ടറുകള്‍ വാങ്ങാനുള്ളതാണ് പ്രധാനകരാര്‍. 2.6 ബില്യണ്‍ ഡോളറിന് 24 എംഎച്ച് 60 റോമിയോ ഹെലികോപ്ടറുകളും 930 മില്യണ്‍ ഡോളറിന് ആറ് എഎച്ച് 64ഇ അപ്പാച്ചെ െഹലിക്കോപ്ടറുകളുമാണ് വാങ്ങുക. ഇടപാടിന് അടുത്താഴ്ച മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി അനുമതി നല്‍കും. 2.6 ബില്യണ്‍ ഡോളറിന്റെ 15 ശതമാനം ആദ്യമായി നല്‍കും. രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യ സെറ്റ് കോപ്ടറുകള്‍ നല്‍കും. നാലു മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ മുഴുവനും (24 കോപ്ടറുകള്‍) കൈമാറും.
22 അപ്പാച്ചെ ഹെലികോപ്ടറുകള്‍ 13,952 കോടിക്ക് വാങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ആറെണ്ണം കൂടി വാങ്ങുന്നത്. ഇവ 2023ന് മുന്‍പ് കൈമാറും. ഇതിനു പുറമേ ആറ് പി81 പട്രോള്‍ വിമാന (1.8 ബില്യണ്‍ ഡോളര്‍)ങ്ങളും 30 ഡ്രോണുകളും യുദ്ധക്കപ്പലുകളില്‍ ഘടിപ്പിക്കേണ്ട 13 എംകെ നാവിക തോക്കുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യ വാങ്ങുന്നുണ്ട്.
പക്ഷെ ഇവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളു. അന്തിമ തീരുമാനമാകാന്‍ വൈകും. ഇവയ്ക്കു പുറമേ എഫ് 16ന്റെ ആധുനികവല്‍ക്കരിച്ച 114 യുദ്ധവിമാനങ്ങള്‍ മെയ്ക് ഇന്‍ ഇന്ത്യ പ്രകാരം ഇന്ത്യയില്‍ നിര്‍മിക്കാനും നാവികസേനക്ക് 57 വിവധോദ്ദേശ യുദ്ധവിമാനങ്ങള്‍ വാങ്ങാനുംപദ്ധതിയുണ്ട്. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടക്കും. ഡ്രോണുകള്‍ നിര്‍മിക്കുന്നതടക്കം ഏഴ് പ്രതിരോധ പദ്ധതികളിലും ചര്‍ച്ചകള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: