തിരുവനന്തപുരം: അഴിമതിയില്‍ കുരുങ്ങി സംസ്ഥാന പോലീസ് ഒന്നടങ്കം പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള് ഡിജിപി ലോക്നാഥ് ബെഹ്റ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. ലണ്ടനിലേക്കാണ് പുറപ്പെടാനൊരുങ്ങുന്നത്. അടുത്തമാസം മൂന്ന് മുതസല്‍ അഞ്ചുവരെയുള്ള വിദേശ സഞ്ചാരത്തിന് സംസ്ഥാന സര്‍ക്കാരും അനുമതി നല്കി കഴിഞ്ഞു.
യുകെയില്‍ നടക്കുന്ന യാത്ര സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് ഡിജിപി പോകുന്നത്. ഡിജിപിയുടെ വിദേശ യാത്രയ്ക്കുള്ള എല്ലാ ചെലവുകളും പൊതുഖജനാവില്‍ നിന്ന് നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്വകാര്യ കണ്ട്രോള് റൂം വഴി സ്ഥാപനങ്ങള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള സിംസ് പദ്ധതിയില്‍ തിരുമറി നടന്നതായി കണ്ടെത്തിയിരുന്നു. പോലീസിന്റെ പേരില്‍ നടത്തുന്ന ഈ പദ്ധതിയില്‍ സ്വകാര്യ കമ്പനിക്കാണ് നേട്ടമെന്ന് കണ്ടെത്തിയിരുന്നു. ഇത് കൂടാതെ കേരള പോലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് തോക്കുകളഉം വെടിയുണ്ടകളും കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. കാണാതായ വെടിയുണ്ടകളുടെ സ്ഥാനത്ത് വ്യാജ ഉണ്ടകള്‍ ഉള്ളതായി സിഎജി നിയമസഭയില്‍ അറിയിക്കുകയായിരുന്നു.
സംസ്ഥാന സുരക്ഷയില്‍ പോലീസിന്റെ ഭാഗത്തുനിന്നും വന്‍ വീഴ്ച പുറത്തുവന്നിതിനു പിന്നാലെ സെമിനാറില്‍ പങ്കെടുക്കുന്നതിനായി ഡിജിപിയെ വിദേശത്തേക്ക് അയയ്ക്കാനുള്ള തീരുമാനം പിണറായി സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
സംസ്ഥാന പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ ബുധനാഴ്ച സിഎജി വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. പോലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനായി വകയിരുത്തിയ 2.81 കോടി ഡിജിപിക്കും എഡിജിപിക്കും വില്ല നിര്‍മാണത്തിനായി വകമാറ്റി ചെലവഴിച്ചതായും ആരോപണമുണ്ട്. കൂടാതെ ടെന്‍ഡര്‍ ഉള്‍പ്പടെയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ആഢംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയതായും സിഎജി കുറ്റപ്പെടുത്തിയിട്ടുണ്ട്.
അതേസമയം വ്യക്തിപരമായി പ്രതികരിക്കാന്‍ ഇല്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ വിഷയത്തില്‍ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് വ്യക്തിപരമായി പ്രതികരിക്കുന്നത് ചട്ടലംഘനമാവുമെന്നും ബെഹ്റ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: