ന്യൂദല്‍ഹി:കൊറോണ ഇന്ത്യയില്‍ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രാലയം വിലയിരുത്തി. സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പ്രീതി സുധന് വീഡിയോ കോണ്‍ഫറന്‍സും നടത്തിയിരുന്നു. 15,991 പേരാണ് രാജ്യവ്യാപകമായി കൊറോണ വൈറസ് ബാധ സംശയത്തില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ചൈന, ഹോങ്കോംഗ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ജപ്പാന്, ദക്ഷിണ കൊറിയ, തായ്ലാന്ഡ്, സിംഗപൂര്‍ എന്നിവിടങ്ങളില്‍ നിന്നും നേരിട്ട് വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാരെ കൂടി പരിശോധിക്കാനാണ് വ്യോമ മന്ത്രാലയത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: