വൈക്കം: ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് തോട്ടം ഭൂമിയെ ഒഴിവാക്കിയത് എറ്റവും വലിയ ചതിയായിരുന്നെന്ന് ഭൂഅവകാശ സംരക്ഷണ സമിതി സെമിനാര്‍. കാര്‍ഷിക മേഖലയിലെ എഴുപത് ശതമാനം കൃഷി ഭൂമി തോട്ടം ഭൂമിയാണ്. ഇത് വന്‍കിട മുതലാളിമാരുടെ കൈകളിലാണ്. ഇത് തിരിച്ച് പിടിക്കാന്‍ ഇവിടുത്തെ സര്‍ക്കാര്‍ തയാറാകുന്നില്ല.
ഭൂപരിഷ്‌കരണ നിയമത്തെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്ന് വന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ പ്രതികൂട്ടിലാകുമെന്നതിനാലാണ് അമ്പതാം വര്‍ഷികം ആഘോഷിക്കാത്തതെന്നും സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന സെമിനാറില്‍ ടിആര്‍ ആന്‍ഡ് ടി തോട്ടം സമരസമിതി കണ്‍വീനര്‍ പ്രൊഫ. റോണി കെ.ബേബി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ മുരളി പാപ്പുറം എഡിറ്റ് ചെയ്്ത അധഃസ്ഥിത നവോത്ഥാനം അയ്യങ്കാളി മുതല്‍ അംബേദ്കര്‍ വരെ എന്ന പുസ്തകം എബിവിപി ദേശീയ നേതാവ് ശ്യംരാജിന് നല്‍കി കല്ലറ അജയന്‍ പ്രകാശനം ചെയ്തു. കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ സി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കമ്മറ്റി അംഗം കെ. ഗുപ്തന്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം, എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍, പി.എസ്. പ്രസാദ്, കമലമ്മ രാഘവന്‍, രമേശ് കാവിമറ്റം, പി.ജി. ബിജുകുമാര്‍, പി. പുഷ്‌കരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















