ചെന്നൈ: ദല്‍ഹി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനത്തില്‍ അത്ഭുതമൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി ഖുശ്ബു സുന്ദര്‍. ദല്‍ഹിയില്‍ കോണ്‍ഗ്രസില്‍ നിന്ന് മാജിക്ക് പ്രതീക്ഷിച്ചിരുന്നില്ല. നാം വേണ്ടത് ചെയ്യുന്നുണ്ടോ, നാം ശരിയായാണോ പ്രവര്‍ത്തിക്കുന്നത്. നാം ശരിയായ ട്രാക്കിലാണോ, എന്നീ ചോദ്യങ്ങള്‍ക്ക് നോ എന്നാണ് ഉത്തരമെന്നും കോണ്‍ഗ്രസ് അംഗമായ ഖുശ്ബു ട്വീറ്റ് ചെയ്തു.
സംഘടനയുടെ എല്ലത്തലത്തിലും നാം പ്രവര്‍ത്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നുവെന്നും ഇപ്പോള്‍ അത് ആരംഭിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടുമെന്നും താരം കുറിച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ചില മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അവസാനിച്ചു. 70 മണ്ഡലങ്ങളിലും മത്സരിച്ച കോണ്‍ഗ്രസിനും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. പല സീറ്റുകളിലും കെട്ടിവെച്ച കാശ് നഷ്ടമാകുന്ന അവസ്ഥയിലായിരുന്നു. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്തെങ്കിലും പിന്നീട് ഇത് നഷ്ടമായി. കഴിഞ്ഞ തവണ ആംആദ്മി സ്ഥാനാര്‍ത്ഥിയായി വിജയിച്ച അല്‍ക ലാംബ ആംആദ്മിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് ഇത്തവണ മത്സരിച്ചത്. ചാന്ദ്നി ചൗക്കില്‍ മത്സരിച്ച അല്‍ക ലാംബയും തോറ്റു.
സിപിഎം ആകെ മത്സരിച്ച മൂന്നു സീറ്റുകളിലും നോട്ടയുമായി കടുത്ത മത്സരമാണ് സിപിഎം കാഴ്ചവയ്ക്കുന്നത്. കാരാവല്‍ നഗര്‍: സിപിഎം-10, നോട്ട-180, ബദര്‍പുര്‍: സിപിഎം-21, നോട്ട-128, വാസിര്‍പുര്‍: സിപിഎം-16, നോട്ട-52 എന്നിങ്ങനെയാണ് ഇപ്പോള്‍ വോട്ടിങ്ങ് നില. തെരഞ്ഞെടുപ്പില ഇതുവരെ എണ്ണിയ വോട്ടകളില്‍ എഎഎപി 52.13 ശതമാനം നേടിയപ്പോള്‍ ബിജെപി 40.22 ശതമാനവും കോണ്‍ഗ്രസ് 4.45 ശതമാനവുമാണ് നേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ നോട്ട 0.45 ശതമാനം വോട്ട് നേടിയപ്പോള്‍ സിപിഎമ്മിന് ഒരു ശതമാനം വോട്ടു പോലും നേടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: