തിരുവനന്തപുരം: പരമേശ്വര്‍ജി സംഘര്‍ഷങ്ങളെ ബൗദ്ധിക തലത്തിലൂടെ നേരിട്ടുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി. പരമേശ്വര്‍ജിയുടെ വിയോഗം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നല്ലൊരു ചിന്തകനും എഴുത്തുകാരനുമായ പരമേശ്വര്‍ജിയുടെ പ്രവര്‍ത്തനം എല്ലാ സ്വയം സേവകര്‍ക്കും പ്രേരണാദായകമായിരുന്നു. സമൂഹത്തോടുള്ള കടപ്പാട് അദ്ദേഹത്തിന്റെ ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും നമുക്ക് കാണാന്‍ സാധിക്കും. അദ്ദേഹത്തിന്റെ രചനകളും ചിന്തയും പ്രവര്‍ത്തിയും ലേകാവസാനം വരെ നിലനില്‍ക്കുമെങ്കിലും അദ്ദേഹത്തിന്റെ വേര്‍പാട് എല്ലാ സ്വയംസേവകര്‍ക്കും വിലിയ ദുഃഖമാണ് നല്‍കുന്നത്.
പരമേശ്വര്‍ജിക്ക് ഈശ്വരന്റെ അടുത്ത് സ്ഥാനം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹത്തിന്റെ വേര്‍പാട് ഓരോ സ്വയംസേവകര്‍ക്കും അതോടൊപ്പം പരമേശ്വര്‍ജിയുടെ കുടുംബത്തിനും തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഒരു ബൗദ്ധിക പോരാളി എന്ന നിലയില്‍ കേരള സമൂഹത്തിലെ ഓരോ സ്വയം സേവകരുടെ മനസ്സിലും അദ്ദേഹം ഉണ്ടാകും. ഭാരതത്തിന്റെ മുഴുവന്‍ സ്വയം സേവകരുടെയും പേരില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു, ഭയ്യാജി ജോഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: