പഴയങ്ങാടി: നരേന്ദ്ര മോദിയുടെ രാഷ്ട്രിയം വികസനമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. പൗരത്വത്തിന്റ പേരില്‍ മുസ്ലിംങ്ങളെ നാടുകടത്തുന്നുവെന്ന കുപ്രചരണമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നത്. അധികാരത്തിനും പത്ത് വോട്ടിനും വേണ്ടി എന്ത് നെറികെട്ട രാഷ്ട്രീയമേലാടയണിയാനും ഇക്കൂട്ടര്‍ തയ്യാറെണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കല്ല്യാശേരി മണ്ഡലം കമ്മറ്റി പഴയങ്ങാടിയില്‍ സംഘടിപ്പിച്ച ജനജാഗരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തില്‍ വിറളി പൂണ്ട മത തീവ്രവാദികളും മൗദൂതി വാദികളുമാണ് പൗരത്ത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് വി.വി. മനോജ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ. രജ്ഞിത്ത് മുഖ്യപ്രഭാഷണം നടത്തി. എ.പി. ഗംഗാധരന്, വിജയന് മാങ്ങാട്, പ്രഭാകരന് കടന്നപ്പള്ളി, മധു മാട്ടൂല്‍, മോഹനന് കുഞ്ഞിമംഗലം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: