റിയാദ്: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ നാടു കടത്തിയ പാക്കിസ്ഥാനികളുടെ എണ്ണം 285,980. 2015 മുതല്‍ 19 വരെയുള്ള കണക്കുകളുടെ വിശദാംശങ്ങള്‍ പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി തന്നെയാണ് സെനറ്റിനെ അറിയിച്ചത്. സെനറ്റ് അംഗം ഡോ. ജെഹ്നബ് ജാമാലിദ്ദിന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകായിരുന്നു മന്ത്രി.
ജിദ്ദയില്‍ നിന്ന് 224,904 പേരയും റിയാദില്‍ നിന്ന് 61,076 പേരയുമാണ് സൗദി പുറക്കാത്തിയത്. വിസാകാലവധി കഴിഞ്ഞിതിനു ശേഷവും സൗദിയില്‍ തുടര്‍ന്നവര്‍, അനുമതി ഇല്ലാതെ ഹജ്ജില്‍ പങ്കെടുത്തവര്‍, ഉംറ വിസയില്‍ എത്തിയ ശേഷവും സൗദിയില്‍ തുടര്‍ന്നവര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, മയക്കുമരുന്ന് കച്ചവടം, അക്രമം, തമ്മില്‍ തല്ല് എന്നിവയില്‍ വ്യാപകമായ പാക്കിസ്ഥാനികള്‍ ഉള്‍പ്പെട്ടുവെന്നാണ് പുറത്താക്കിയവരുടെ പട്ടികയില്‍ നിന്നു വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: