കോത്തല: നിര്‍ദ്ധനരായ നാല് കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ കോത്തല തടത്തില്‍ ലക്ഷ്മിഭവനില്‍ വേലായുധന് നായരും കുടുംബവും സൗജന്യമായി ഭൂമി വിട്ടു നല്കി. കോത്തല വിവേകാനന്ദ സേവാസമിതിയുടെ നേതൃത്വത്തില്‍ കോത്തല ഇളങ്കാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആറാംദിനത്തില്‍ ഭൂമിയുടെ രേഖകള്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ സി.സി.ശെല്വന് ഏറ്റുവാങ്ങി.
സമിതി പ്രസിഡന്റ് കെ.ജി.രഞ്ജിത്ത് അദ്ധ്യക്ഷനായി. സേവാഭാരതിയുടെ തലചായ്ക്കാനൊരു ഇടം എന്ന പദ്ധതിയുടെ ഭാഗമായാണ് വീട് നല്‍കുന്നത്. ഭൂമികൈമാറ്റ സമ്മേളനം ക്ഷേത്രം പ്രസിഡന്റ് എം.എന്‍.ഉണ്ണികൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. 10 കുടുംബങ്ങള്‍ക്ക് നിത്യചെലവുകള്‍ നല്കുന്ന ജീവനം പദ്ധതി വി.കെ.വിശ്വനാഥന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ദേവസ്വം സെക്രട്ടറി എസ്.അജിത്ത് കുമാര്‍, സേവാസമിതി സെക്രട്ടറി സി.റാം മോഹന്‍, എസ്.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: