തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ എന്ന പേരില്‍ നടക്കുന്ന സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ എസ്ഡിപിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. പൗരത്വ സമരങ്ങളില്‍ അക്രമം ഉണ്ടാക്കുന്നത് എസ്ഡിപിഐയാണെന്നും മഹല്ല് കമ്മറ്റികള്‍ അവരുടെ പ്രതിഷേധ പരിപാടികളില്‍ ഇവരുടെ നുഴഞ്ഞുകയറ്റം ശ്രദ്ധിക്കണം. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ കേസ് എടുക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രി എസ്ഡിപിഐയെ പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ചത്. മഹല്ല് സമരങ്ങളില്‍ തീവ്രവാദ സംഘങ്ങള്‍ കയറിക്കൂടി കാര്യങ്ങള്‍ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുന്നുണ്ട്.
പൗരത്വ നിയമത്തിനെതിരെ നിയമാനുസൃതമായി സമരം ചെയ്തവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായി വലിയ പ്രക്ഷോഭമാണ് കേരളത്തില്‍ നടക്കുന്നത്. എല്ലാവര്ക്കും മാതൃകയാണിത്. എന്നാല്‍ പ്രക്ഷോഭത്തിന്റെ മറവില്‍ അക്രമമുണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകും. സമരം വഴിവിട്ട് പോയാല്‍ പൊലീസ് കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും മുഖ്യമന്ത്രി
അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ സഭയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. എസ്ഡിപിഐയെ പറയുമ്പോള്‍ പ്രതിപക്ഷം എന്തിനാണ് ബഹളം വെക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിങ്ങള്‍ അവരെ പിന്തുണക്കുന്നത് എന്തിനാണെന്ന് ചോദിച്ച മുഖ്യമന്ത്രിയോട് എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയത് ആരാണെന്ന് അറിയാം. ന്യായമായ ആവശ്യത്തിന് സമരം ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എസ്ഡിപിഐയുടെ പിന്തുണ പ്രതിപക്ഷത്തിന് വേണ്ടെന്നും ചെന്നിത്തല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: