കണ്ണൂര്‍: ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് സേവാദള്‍ സംസ്ഥാന നേതാവ് അറസ്റ്റില്‍. മുൻ ബ്ലോക് പ്രസിഡന്റും സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.പി ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം താഴെചൊവ്വ കാപ്പാടിനടുത്തെ തിലാന്നൂരിലാണ് സംഭവം. ബാബുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.
പോക്സോ കെസിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പുറത്താക്കൾ. ബാബുവിന്റെ അയൽവാസിയാണ് പെൺകുട്ടി. നാല് വർഷമായി പലതവണ പീഡിപ്പിച്ചതായി കുട്ടി മൊഴി നൽകി. ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശത്തെ തുടർന്നാണ് ചക്കരക്കല്ല് പോലീസ് പോക്സോ പ്രകാരം കേസെടുത്തത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയതിനു ശേഷമാണ് അറസ്റ്റു നടന്നത്.
കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും.
















