തിരുവനന്തപുരം: ടിപ്പുവിനെതിരേയും ലൗ ജിഹാദിനെതിരേയും മുസ്ലിം വിഭാഗത്തില്‍ തീവ്രനിലപാടുകാര്‍ക്കെതിരേയും പ്രസംഗിച്ച െ്രെകസ്തവ പുരോഹിതന്‍ ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്‌ക്കലിനെതിരെ സോഷ്യല്‍ മീഡിയയില്‍ മതമൗലിക വാദികളുടെ സൈബര്‍ ആക്രമണം. ആക്രമണം അതിരുവിട്ടതോടെ സമ്മര്‍ദത്തിലായി സഭ ഒടുവില്‍ വികാരിയെ കൊണ്ട ക്ഷമാപണം നടത്തിച്ചു.
കുടുംബ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ് മുസ്ലിം വിഭാഗത്തിനെതിരേ ഫാ. ജോസഫ് പുത്തന്‍ പുരയ്‌ക്കല്‍ ഉന്നയിച്ചത്. ടിപ്പു സുല്‍ത്താനെയടക്കം പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. വാഡിയാര്‍ രാജാവിന്റെ സൈന്യാധിപനായിരുന്ന ടിപ്പു സുല്‍ത്താന്‍ മലബാറില്‍ വന്നു. ടിപ്പുവും പട്ടാളവും ക്രിസ്ത്യാനികളെ വെടിവെച്ചു കൊന്നു. ഹിന്ദുക്കളെ ഇല്ലാതാക്കി. ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും പേടിപ്പിച്ചു മതം മാറ്റി.
ടിപ്പുവിന്റെ പട്ടാളം ആലുവാ കഴിഞ്ഞ് ആലങ്ങാട് പ്രദേശത്ത് എത്തിയപ്പോള്‍ പെട്ടെന്ന് വഴിയിലെ മാവ് അങ്ങട് വളഞ്ഞു. മാവ് വളഞ്ഞത് കാരണം ടിപ്പുവിന്റെ പട്ടാളത്തിന് മുന്നോട്ടു പോവാന്‍ സാധിച്ചില്ല. ആ സ്ഥലമാണ് കൂനമ്മാവ് എന്നറിയപ്പെടുന്നത്. അങ്ങനെ പട്ടാളം ചെറായി ബീച്ചിന് അരികിലുള്ള ഒരു പള്ളിക്ക് വരുമ്പോള്‍, ശക്തമായ മഞ്ഞ്. എട്ട് നോമ്പിന്റെ കാലമാണ്. ആള്‍ക്കാര്‍ വലിയ പ്രാര്‍ത്ഥനയിലാണ്. അതോടെ ശക്തമായ മഞ്ഞില്‍ ആ പള്ളി അങ്ങട് മറഞ്ഞുപോയി. പള്ളി കാണാതെ ടിപ്പുവിന്റെ സൈന്യം മുന്നോട്ട് പോയി. അപ്പോഴാണ് വാഡിയാറില്‍ മറ്റൊരു യുദ്ധം തുടങ്ങിയത്. ടിപ്പുവിനെ തിരിച്ചു വിളിച്ചു. അങ്ങനെ പോയില്ലായിരുന്നെങ്കില്‍ അഞ്ഞൂറ് വര്‍ഷം മുമ്പ് ആ പട്ടാളം വന്നേനെ. കോട്ടയം, അടൂര്‍, പത്തനംതിട്ട, റാന്നി ദേവലോകം വഴി ആ പട്ടാളം പോയിരുന്നെങ്കില്‍ നിങ്ങളുടെയൊക്കെ പേര് ഫാത്തിമ, സുബൈദ, സുലേഖ, മുസ്തഫ എന്നൊക്കെ ആയേനെ.
പൗരത്വ ബില്ലില്‍ കേന്ദ്രം കാണിച്ചത് തെറ്റാണ്. മുസ്ലിങ്ങളുടെ നീതി നിഷേധിക്കപ്പെടുന്നത് പോലെ നമുക്ക് നീതി നിഷേധിക്കപ്പെടാം. പക്ഷെ ഒരു കാര്യം നമ്മള്‍ ഓര്‍ക്കണം. ബോംബൈയില്‍ നമ്മള്‍ നിലനില്‍ക്കുന്നത് ശിവസേന ഉള്ളത് കൊണ്ടാണ്. അല്ലെങ്കില്‍ മുസ്ലിംങ്ങള്‍ നമ്മളെ ബോംബെയില്‍ ഇല്ലാതാക്കും. ലോകത്ത് ഒരു രാജ്യത്ത് മാത്രമേയുള്ളു മുസ്ലിംങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ പറ്റുന്ന റോഡ്. സൗദിയിലെ മക്കയിലാണത്. മുസ്ലിം റോഡാണ് അത്. അതിലൂടെ നമ്മള്‍ വണ്ടിയോടിച്ചാല്‍ ശിക്ഷയാണ്. അങ്ങനെയുള്ള വ്യത്യാസം കാണിക്കുന്ന മതഭ്രാന്ത് ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങള്‍ക്കാണ്. പക്ഷെ ഇന്ന് കേന്ദ്രം അവരോട് കാണിച്ചത് അനീതിയാണ്. അത് മറ്റൊരു വശം. അവരും അത്ര പുണ്യാളന്‍മാര്‍ ഒന്നുമല്ല. നമ്മള്‍ സഹിക്കുന്ന ഒരു ഭാഗം ഉണ്ട്. ക്രിസ്ത്യാനികളെ ഏറ്റവും കൂടുതല്‍ കൊല്ലുന്നത് ഹിന്ദുക്കളല്ല, മുസ്സിങ്ങളാണ്. നൈജീരിയയില്‍, സിറിയയില്‍, ഇറാഖില്‍ എല്ലാം മുസ്ലിങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വികാരത്തില്‍ ഒരു പക്ഷം പിടിക്കുമ്പോള്‍ മറുവശം കൂടി ഉണ്ടെന്ന് ഓര്‍ക്കണം. ലോകത്ത് എവിടെ ചെന്നാലും നമ്മളെ കൊല്ലുന്നത് മുഴുവന്‍ മുസ്ലിങ്ങളാണ്. ഇന്ത്യയില്‍ നമ്മള്‍ ഭേദപ്പെട്ട നിലയിലാണ്. അടുത്ത കാലത്ത് ചില മതഭ്രാന്തന്‍മാര്‍ വന്നത് മുതലാണ് ഈ ബഹളമൊക്കെ തുടങ്ങിയതെന്ന് പുത്തന്‍പുരയ്‌ക്കല്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഈ പ്രസംഗം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വളരെ രൂക്ഷമായ ഭീഷണിയുടെ ഭാഷയിലും ഹീനമായ ഭാഷയിലും വിമര്‍ശിച്ചു. സൈബര്‍ ആക്രമണം ശക്തമായതോടെ സഭയും പ്രതിരോധത്തിലായി. തുടര്‍ന്നാണ് ക്ഷമാപണവുമായി ഫാദര്‍ രംഗത്തെത്തിയത്. ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. താന്‍ ഉദ്ദേശിക്കാത്ത തരത്തിലാണ് ആ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നത്. പ്രസംഗത്തില്‍ ടിപ്പു സുല്‍ത്താനെ കുറിച്ച് പറഞ്ഞ സന്ദര്‍ഭത്തില്‍ തീയതി മാറ്റിപ്പോയിട്ടുണ്ട്. ലൗ ജിഹാദ്, നൈജീരിയയിലെ െ്രെകസ്തവരുടെ കൂട്ടക്കൊല, മറ്റു ചില രാജ്യങ്ങളിലെ ക്രൈസ്തവരെ കൊന്നൊടുക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പങ്കുവെച്ച ചിന്തകളായിരുന്നു പ്രസംഗം. പക്ഷേ ചില പരാമര്‍ശങ്ങള്‍ ഒരുപാട് പേരെ വേദനിപ്പിച്ചെന്ന് മനസിലായി. അതില്‍ നിര്‍വാജ്യം ക്ഷമ ചോദിക്കുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജോസഫ് പുത്തന്‍പുരയ്‌ക്കല്‍ പറഞ്ഞു.
എന്നാല്‍, ഫാദര്‍ മാപ്പു പറഞ്ഞതിനെ എതിര്‍ത്തും ആള്‍ക്കാര്‍ രംഗത്തെത്തി. സിഎഎയേയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിക്കുമ്പോള്‍ ഉയരാത്ത എതിര്‍പ്പ് ടിപ്പുവിനെ വിമര്‍ശിക്കുമ്പോള്‍ രൂക്ഷമാകുന്നതിനു പിന്നിലെ രഹസ്യമെന്താണെന്ന് ചിലര്‍ ചോദിച്ചുകൊണ്ട് ഫാദറിനെ പിന്തുണച്ചു. മുസ്ലീം തീവ്രവാദികള്‍ക്കുനേരെ സഭ നട്ടെല്ല് വളയ്‌ക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഒരു കൂട്ടം വിശ്വാസികള്‍ രംഗത്തുവന്നിട്ടുണ്ട്.
















