പനാജി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കുട്ടികളെ ഉപയോഗിച്ച് സമരം നടത്തിയ ക്രൈസ്തവ മിഷണറികള്‍ക്കെതിരെ കേസെടുത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രിസ്ത്ര്യന്‍ മിഷണറിയുടേയും സന്നദ്ധത സംഘടനകളുടേയും നേതൃത്വത്തില്‍ കുട്ടികളെ ഉപയോഗിച്ച് സമരം നടത്തിയത്.
ഇതിനെ തുടര്‍ന്ന് ഗോവ മനുഷ്യാവകാശ കമ്മീഷനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കുട്ടികളെ തെരുവിലിറക്കി രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങളും അസഭ്യവാക്കുകളും വിളിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബാലാവകാശ നിയമമനുസരിച്ചാണ് മിഷണറിമാര്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ സൂധിക്ഷാ നായിക് അറിയിച്ചു.
റോമന്‍ കത്തോലിക്ക മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തിലാണ് സിഎഎയ്‌ക്കെതിരെ കുട്ടികളേയും സമരത്തിനിറക്കിയത്. ഇവരെക്കൊണ്ട് രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചതായും ഗോവ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസും ഗോവ മനുഷ്യാവകാശ കമ്മീഷനും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഫാ. സാവിയോ ഫെര്‍ണാണ്ടസ് എന്ന പുരോഹിതനാണ് റോമന്‍ കത്തോലിക്ക മിഷന് നേതൃത്വം നല്‍കുന്നത്.
















