കോഴിക്കോട്: ലൗ ജിഹാദിനെതിരെ ബോധവത്കരണത്തിന് ക്രിസ്തീയ സഭകള്‍ക്ക് വിപുലമായ തയാറെടുപ്പ്. താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രണയ മന്ത്രം എന്ന പേരില്‍ പള്ളിപ്പെരുന്നാളുകളോടനുബന്ധിച്ച് നാടകം അവതരിപ്പിക്കുമ്പോള്‍ ധ്യാനകേന്ദ്രങ്ങളില്‍ ചര്‍ച്ചകളും ക്ലാസുകളുമായാണ് മറ്റു ചിലയിടങ്ങളിലെ പരിപാടി. ഇന്ന് കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാന കേന്ദ്രത്തില്‍ ലൗ ജിഹാദ് സത്യാന്വേഷണം എന്ന പേരില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ യുവജനങ്ങളെ പങ്കെടുപ്പിച്ച് സെമിനാര്‍ നടക്കും.
ലൗ ജിഹാദ് കാരണം ഇനി ഒരു കുട്ടിപോലും കൈവിട്ടുപോകാതിരിക്കാനും പോയവരെ തിരികെ കൊണ്ടുവരാനുമാണ് സെമിനാറെന്ന് സംഘാടകര്‍ പറഞ്ഞു. തന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തരുതേയെന്ന് പ്രാര്‍ത്ഥിക്കാത്ത മാതാപിതാക്കളില്ലെന്നും മക്കള്‍ക്ക് കാവലും കരുതലും നല്‍കി അവരെ വളര്‍ത്തുമ്പോള്‍ അവരെ പിന്തുടരുന്ന ഒരു കരിനിഴലാണ് ലൗ ജിഹാദെന്നാണ് സെമിനാറിന് വേണ്ടി തയാറാക്കിയ ലഘുലേഖയില്‍ ഉള്ളത്.
രാവിലെ ദിവ്യ ബലിയോടു കൂടി ആരംഭിക്കുന്ന പരിപാടിക്ക് ബ്രദര്‍ സേവിച്ചന്‍, ബ്രദര്‍ അനില്‍ കുമാര്‍ അയ്യപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വൈദികരും സന്ന്യസ്തരും അല്‍മായാ ശുശ്രൂഷകരും യുവജനങ്ങളെയുമാണ് ഇന്ന് നടക്കുന്ന സെമിനാറില്‍ പങ്കെടുപ്പിക്കുന്നത്. ചര്‍ച്ചകളും ക്ലാസുകളും കൂടാതെ സംശയനിവാരണത്തിനും അവസരമുണ്ടാകും. വിവിധ ഇടവകകളില്‍ നിന്ന് വ്യാപകമായി യുവതികള്‍ പ്രണയത്തിന്റെ മറവില്‍ മതം മാറ്റം ചെയ്യപ്പെടുന്നത് തടയിടാനാണ് വിവിധ സഭകളുടെ നേതൃത്വത്തില്‍ പ്രചാരണവും ബോധവത്കരണവും നടക്കുന്നത്.
















