ന്യൂദല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു. യുപി അടക്കമുള്ള സംസ്ഥാനങ്ങളാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള ആദ്യഘട്ടം ആരംഭിച്ചിരുക്കുന്നത്.
ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും സിഎഎ നടപ്പാക്കാന്‍ ആരംഭിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുള്ള ജില്ലകളില്‍ സര്‍വ്വെ നടത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുപിയില്‍ 19 ജില്ലകളില്‍ കുടിയേറ്റക്കാര്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ഇതില്‍ കൂടുതലും ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള പീഡനങ്ങള്‍ മൂലം അഭയാര്‍ത്ഥികളായി എത്തിയവരാണ്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ വിജ്ഞാപനം ചെയ്യാനിരിക്കേയാണ് ഈ സംസ്ഥാനങ്ങള്‍ നടപടി ആരംഭിച്ചിരിക്കുന്നത്. ഉത്തരവ് പുറത്തുവന്നശേഷം ഈ സംസ്ഥാനങ്ങള്‍ അടുത്ത നടപടിയിലേക്ക് കടക്കും.
















