തിരുവനന്തപുരം : മഞ്ചേരി സത്യസരണിയില്‍ പെണ്‍കുട്ടികളെ വ്യാപകമായി മതം മാറ്റുന്നതായി കണ്ടെത്തല്‍. തിരുവനന്തപുരത്തു നിന്നും കാണാതായ പെണ്‍കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സത്യസരണിയില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ എഴുപതോളം ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
സത്യ സരണിയില്‍ പെണ്‍കുട്ടികള്‍ താമസിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മതപഠനത്തിനായാണ് ഈ പെണ്‍കുട്ടികളെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സത്യസരണി അധികൃതര്‍ മറുപടി നല്‍കിയത്. ദുരൂഹ സാഹചര്യത്തില്‍ കാണാതായ തിരുവനന്തപുരം സ്വദേശിയും കരസേനാ ഉദ്യോഗസ്ഥയുടെ മകളുമായ അപര്‍ണ്ണയേയും(21) സത്യസരണിയില്‍ നിന്നും കണ്ടെത്തിയെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
മലപ്പുറം സ്വദേശി ആഷിഖുമായി രജിസ്റ്റര്‍ വിവാഹം ചെയ്‌തെന്നും അതിന്റെ രേഖകളും നല്‍കിയിട്ടുണ്ട്. മതപഠനത്തിനായി അവിടെ തുടരുകയാണെന്ന് അപര്‍ണ്ണ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം മടങ്ങി. ദുബായിലെ സോഫ്ട്‌വെയര്‍ എഞ്ചിനീയറുമായി വിവാഹമുറപ്പിച്ചിരുന്ന അപര്‍ണയെ വിവാഹത്തിന് 15 ദിവസം മുമ്പാണ് കാണാതായത്.
അപര്‍ണ്ണയെ തിരിച്ചെത്തിക്കണമെന്ന് അമ്മ മിനി വിജയന്‍ എഡിജിപി ബി. സന്ധ്യക്ക് പരാതിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അപര്‍ണയ്‌ക്ക് പാസ്പോര്‍ട്ട് എടുത്തതായി സംശയമുള്ളതിനാല്‍ രാജ്യം വിടുന്നത് തടയണമെന്നും മിനി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
















