ന്യൂദല്‍ഹി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് സമര്‍പ്പിച്ച തടസ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റീസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍.ബാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വധശിക്ഷ ശരിവച്ച സുപ്രീംകോടതി വിധിയ്‌ക്ക് എതിരെയായിരുന്നു അക്ഷയ് കോടതിയെ സമീപിച്ചത്.
ദയാഹർജി തള്ളിയ രാഷ്‌ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതികളിലൊരാളായ മുകേഷ് സിംഗ് നൽകിയ ഹർജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഫെബ്രുവരി ഒന്നിന് കേസിലെ നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കാനിരിക്കേയാണ് ഇവര്‍ കോടതിയെ വീണ്ടും സമീപിച്ചത്. വിചാരണ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും എടുത്ത തീരുമാനങ്ങൾ പരിശോധിച്ചാണ് മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്‌ട്രപതി തള്ളിയത്.
മറ്റൊരു പ്രതിയായ വിനയ് ശർമ്മ സമർപ്പിച്ചിരിക്കുന്ന ദയാഹർജിയിന്മേൽ രാഷ്‌ട്രപതി ഇന്നോ നാളയോ തീരുമാനം അറിയിക്കും.
















