ലഖ്‌നൗ : നിങ്ങള്‍ രാമക്ഷേത്രം പണിതാല്‍ ഞങ്ങള്‍ ബാബറി മസ്ജിദ് പണിയുമെന്ന് ഭീഷണിയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫര്‍സാന്‍ അസ്മി. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തിയാണ് ഫര്‍സാന്റെ ഈ പ്രഖ്യാപനം.
സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മിയുടെ മകനാണ് ഫര്‍സാന്‍ അസ്മി. തീവ്ര ഹിന്ദുത്വ നിലപാടുള്ള ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കുന്നത് പ്രദേശത്തെ മുസ്ലിങ്ങളേയും, മതേതര ഹിന്ദുക്കളേയും ഭയപ്പെടുത്തുന്നതാണ്. എന്‍സിപിയുടേയും, കോണ്‍ഗ്രസ്സിന്റേയും പിന്തുണയോടെയാണ് മഹാരാഷ്‌ട്ര ഭരിക്കുന്നതെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു. നിങ്ങള്‍ രാമ ക്ഷേത്രം പണിയുകയാണെങ്കില്‍ ഞങ്ങള്‍ ബാബറി മസ്ജിദ് പണിതുയര്‍ത്തുമെന്നും ഫര്‍സാന്‍ കൂട്ടിച്ചേര്‍ത്തു.
















