മുംബൈ: രാജ്യവിരുദ്ധ പ്രസ്ഥാവന നടത്തിയ ഷര്‍ജില്‍ ഇമാനിനെതിരെ നടപടി എടുത്ത കേന്ദ്രസര്‍ക്കാരിനെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അഭിനന്ദിച്ച് ശിവസേന. ഷര്‍ജീല്‍ രാജ്യ ദ്രോഹിയാണെന്നും ഇന്ത്യയെ വിഘടിപ്പിക്കാനാണ് ഷര്‍ജീല്‍ ഇമാം ശ്രമിച്ചതെന്നും ശിവസേന മുഖപത്രം പ്രതികരിച്ചു. ഷര്‍ജില്‍മാരെപോലുള്ള കീടങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാനുള്ള ദൗത്യം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശിവസേന മുഖപത്രം സാമ്‌നയിലെ മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
ഷര്‍ജീലിന്റെ കൈകള്‍ വെട്ടിയെടുത്ത ശേഷം പൊതുനിരത്തില്‍ പ്രദര്‍ശിപ്പിക്കണം. ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ള കീടങ്ങള്‍ ഉയര്‍ന്നു വരുന്നത് എത്രയും പെട്ടെന്ന് തടയാന്‍ അമിത് ഷാ നടപടി സ്വീകരിക്കണം. അതിനായുള്ള ദൗത്യം കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കണം. പൗരത്വ നിയമത്തിനിടയില്‍ വര്‍ഗ്ഗീയത കലര്‍ത്തി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ഷര്‍ജില്‍ ഇമാം ശ്രമിച്ചതെന്നും സാമ്‌ന എഡിറ്റോറിയലില്‍ വിവരിക്കുന്നു.
ശിവസേന മുഖപത്രത്തിന്റെ കേന്ദ്ര അനുകൂല നിലപാട് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ്സ് സഖ്യത്തില്‍ നിന്നുകൊണ്ട് തന്നെ സേനയുടെ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ സഖ്യത്തിന്റെ ഭാവിയെ തന്നെ തുലാസിലാക്കുന്നു.സേന കോണ്‍ഗ്രസ്സിനൊപ്പം കൂടിയതോടെ മറാത്താവാദികള്‍ എംഎന്‍എസിലേക്ക് കൂടുമാറുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബന്ധവൈരികളായ രാജ് താക്കറയുടെ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന തങ്ങള്‍ക്ക് ബദലായി ഉയര്‍ന്നുവരുമോയെന്നുള്ള പേടിയാണ് ശിവസേനയെ ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതിന് പ്രേരിപ്പിക്കുന്നത്.
















