ന്യൂദല്‍ഹി: രാജ്യം വിഭജിക്കാന്‍ ആഗ്രിഹിക്കുകയും അതിന് വേണ്ടി മുദ്രാവാക്ക്യം വിളിക്കുകയും ചെയ്യുന്നവരെയാണ് ആം ആദ്മി പാര്‍ട്ടി പിന്തുണക്കുന്നതെന്ന് വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദല്‍ഹിയിലെ ഒരു പൊതുപാരിടിയില്‍ സംസാരിക്കവെയായിരുന്നു സ്മൃതി ഇറാനിയുടെ വിമര്‍ശനം.
സീലംപൂരില്‍ പോലീസിനു നേരെ കല്ലെറിയാന്‍ ആം ആദ്മി നേതാക്കള്‍ കുട്ടികളുടെ കൈയ്യില്‍ കല്ലുകൊടുത്തെന്ന്് സ്മൃതി ഇറാനി വിമര്‍ശിച്ചു. അധികാരത്തിലെത്തിയ ശേഷം ആം ആദ്മി നേതാക്കള്‍ രാജ്യത്തെ വിഭജിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
















