ബംഗളൂരു: ലോക പ്രശസ്ത സാഹസിക ടെലിവിഷന്‍ ഷോ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്ക് ജനപ്രീതി ഏറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്ത് എന്നിവര്‍ക്കു പിന്നാലെ ബോളിവുഡ് താരം അക്ഷയ്‌കുമാറാണ് ഷോയില്‍ അതിഥിയായി എത്തുക. രജനീകാന്തിനൊപ്പം ബെയര്‍ ഗ്രില്‍സ് ഷോ ഷൂട്ട് ചെയ്ത് ബന്ദിപുര്‍ കടുവസങ്കേതത്തില്‍ തന്നെയാണ് അക്ഷയ് കുമാറുമൊത്തുള്ള എപ്പിസോഡുകളും ഷൂട്ട് ചെയ്യുക. ഷൂട്ടിങ്ങിനായി അക്ഷയ് മൈസൂരില്‍ എത്തിയിട്ടുണ്ട്.
നേരത്തേ, മാന്‍ വേഴ്‌സസ് വൈല്‍ഡിന്റെ ഷൂട്ടിങ്ങിനിടെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിന് പരുക്കേറ്റെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. ബെയര്‍ ഗ്രില്‍സുമൊത്തു ബന്ദിപ്പുര്‍ കടുവസങ്കേതത്തില്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണു സംഭവം. കാലിനു കൈയ്‌ക്കും തോളിനുമാണ് പരുക്ക്. എന്നാല്‍, പരുക്ക് നിസാരമാണെന്നും കുറച്ചു പോറലുകള്‍ മാത്രമേ ഏറ്റിട്ടുള്ളൂ എന്നും രജനീകാന്ത് പ്രതികരിച്ചിരുന്നു. ഷൂട്ടിങ്ങിന് ശേഷം ഗ്രില്‍സിനും ഡിസ്‌കവറി ചാനലിനും നന്ദി അറിയിട്ട് രജനീ ട്വീറ്റ് ചെയ്തിരുന്നു.
നേരത്തേ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ട് ചെയ്ത എപ്പിസോഡ് വന്‍ഹിറ്റായിരുന്നു. ഇതിനു ശേഷം മോദിയുമൊത്തുള്ള അനുഭവം ഗ്രില്‍സ് പങ്കുവച്ചിരുന്നു. പ്രതിസന്ധികളുടെ നടുവിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ശാന്തനാണെന്ന് മാന്‍ വെസസ്സ് വൈല്‍ഡ് അവതാരകന്‍ ബെയര്‍ ഗ്രില്‍സ്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെ യാത്ര ആരംഭിക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയടക്കമുള്ള പ്രതിബന്ധങ്ങളെ ധൈര്യത്തോടെയാണ് പ്രധാനമന്ത്രി നേരിട്ടതെന്നു ബെയര്‍ ഗ്രില്‍സ്് എഎന്‍ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
സാധാരണ നമ്മള്‍ രാഷ്‌ട്രീയക്കാരെ കാണുന്നത് ഒരു പോഡിയത്തിന് പിന്നില്‍ സ്യൂട്ടില്‍ മിടുക്കനായി നില്‍ക്കുന്നതാണ്. പക്ഷേ, കാട് എല്ലാവരോടും ഒരു പോലെയാണ് പെരുമാറുന്നത്. അവിടെ കാര്യക്ഷമതയ്‌ക്കും ധൈര്യത്തിനും ഐക്യത്തിനുമാണ് വില്. കഠിനമായ പാതയും പേമാരിയും നമ്മുടെ ചിത്രീകരണത്തിനു ഒരു വെല്ലുവിളിയായിരുന്നു. ഞങ്ങള്‍ വളരെ ബുദ്ധിമുട്ടിലായിരുന്നപ്പോഴും പ്രധാനമന്ത്രി വളരെ ശാന്തനായിരുന്നു. ഞങ്ങളുടെ യാത്രയിലുടനീളം ഞാന്‍ അത് കണ്ടു. ഒരു പ്രതിസന്ധി ഉണ്ടാകുന്നതുവരെ ആരെയൊക്കെ എങ്ങനെയൊക്കെയാണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയില്ല. ഒരു ലോകനേതാവ് എന്ന നിലയില്‍ പ്രധാനമന്ത്രി മോദി പ്രതിസന്ധിയില്‍ ശാന്തനാണെന്ന് ഓര്‍മ്മപ്പെടുത്തുന്നത് നല്ലതാണെന്നും ഗ്രില്‍സ്.
















