പാലാ: പാലാ പോളിടെക്കിനിക്കിന് സമീപം അഡീഷണല്‍ എസ്‌ഐയെ കയ്യേറ്റം ചെയ്യത കേസില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ റിമാന്‍ഡില്‍. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗവുമായ അന്ത്യാളം തേരുംതാനത്ത് വിഷ്ണു.എന്‍ആര്‍(25), എസ്എഫ്‌ഐ ജില്ലാ കമ്മറ്റി അംഗം അജയ് ജയന്‍ കിന്തനാനിക്കല്‍ അരുണാപുരം (22) എന്നിവരാണ് അറസ്റ്റിലായത്.
പാലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസം റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്‌ച്ച രാത്രി നൈറ്റ് പട്രോളിംങ്ങിനിടെ അന്തീനാട് ക്ഷേത്രത്തിന് സമീപത്ത് നിന്ന് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്യ്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 23ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. എസ്എഫ്‌ഐക്ക് സ്വാധീനമുള്ള പാലാ പോളിടെക്‌നിക് കോളേജില്‍ എബിവിപിയുടെ പുതിയ യൂണിറ്റ് തുടങ്ങിയതിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേരുകയും എബിവിപി യ്‌ക്കെതിരെ വെല്ലുവിളിച്ച് മുദ്രാവാക്യം വിളിച്ച് സംഘം ഘര്‍ഷാസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
കോളേജ് വിടുന്ന സമയം എബിവിപി വിദ്യാര്‍ത്ഥികളെ നേരിടാന്‍ കോളേജിന് പുറത്ത് നിന്നുള്ള ഡിവൈഎഫ്‌ഐ, എസ് എഫ് ഐ സംഘം നിലയുറപ്പിച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതനുസരിച്ചാണ് അഡീഷണല്‍ എസ്‌ഐ പി.കെ.മാണിയും പോലീസ് ഡൈവറും സ്ഥലത്തെത്തിയത്. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കനുള്ള ശ്രമത്തിനിടെയാണ് വിഷ്ണുവിന്റെ നേതൃത്വത്തില്‍ അസഭ്യം വിളിച്ച് എസ്‌ഐയെ കൈയ്യറ്റം ചെയ്തത്.
സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. വിഷ്ണു രാമപുരം സിഐ ബാബുക്കുട്ടനെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയാണ്.
















