മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും. കുടുംബ സംരക്ഷണ ചുമതല ഏറ്റെടുക്കുവാനിടവരും. കൂടുതല്‍ പണം മുടക്കിയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി പുനരാലോചിക്കും. ഭാര്യ ഭര്‍തൃബന്ധത്തില്‍ നീരസമുണ്ടാകാതെ സൂക്ഷിക്കണം.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. ആഗ്രഹിച്ച കാര്യങ്ങള്‍ കഠിനപ്രയത്നത്തിലൂടെ നേടും. പ്രവര്‍ത്തന മേഖലകളില്‍ വളര്‍ച്ചയും സാമ്പത്തിക നേട്ടവും ഉണ്ടാകും. കുടുംബസമേതം മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഏറ്റെടുത്ത ദൗത്യം കൃത്യതയോടുകൂടി ചെയ്തു തീര്‍ക്കും. പ്രവര്‍ത്തന ശൈലിയില്‍ കാലോചിതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
ഔദ്യോഗികമായി അനിശ്ചിതാവസ്ഥ തരണം ചെയ്യും. ആശയ വിനിമയങ്ങളില്‍ അബദ്ധങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. സന്താന സംരക്ഷണത്താല്‍ മനസ്സമാധാനം തോന്നും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
തൊഴില്‍ മേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രകള് വേണ്ടിവരും. അനൗദ്യോഗികമായി സാമ്പത്തിക നേട്ടം ഉണ്ടാകും. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാല്‍ അധികൃതരുടെ പ്രീതി നേടും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുന്നതാണ് നല്ലത്. സന്താനങ്ങളുടെ സാമീപ്യം മനസ്സമാധാനത്തിന് വഴിയൊരുക്കും. ആഗ്രഹ സാഫല്യത്തിനായി അശ്രാന്ത പരിശ്രമം വേണ്ടിവരും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
ആശ്രയിച്ചു വരുന്ന ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. അസുഖങ്ങള്‍ ഉണ്ടോ എന്ന് അനാവശ്യമായി വെപ്രാളപ്പെടും. അഭിപ്രായ വ്യത്യാസത്തില്‍ സംയുക്ത സംരംഭങ്ങളില്‍ നിന്നും പിന്മാറും..
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
വ്യാപാര മേഖലയില്‍ പുതിയ ആശയങ്ങള്‍ നടപ്പില്‍ വരുത്തും. ആഗ്രഹസാഫല്യത്തില്‍ നേര്‍ന്നു കിടപ്പുള്ള വഴിപാടുകള്‍ ചെയ്തു തീര്ക്കുവാനിടവരും. വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
ബന്ധുവിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി അവധിയെടുക്കും. പൂര്‍വിക സ്വത്തില്‍ ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മേലധികാരി ഏല്‍പ്പിച്ച പ്രവൃത്തികള്‍ സംതൃപ്തിയോടുകൂടി ചെയ്തു തീര്‍ക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തി നേടും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
സമാന ചിന്താഗതിക്കാരുമായി സംസര്‍ഗത്തിലേര്‍പ്പെടുവാന്‍ അവസരമുണ്ടാകും. വളരെക്കാലമായി ശ്രമിച്ചുവരുന്ന വിവാഹത്തിന് തീരുമാനമായില്ല. തൊഴില്‍ മേഖലകളോടു ബന്ധപ്പെട്ട അനിശ്ചിതാവസ്ഥകള്‍ പരിഹരിക്കപ്പെടും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കും. പരീക്ഷ നിരീക്ഷണങ്ങളില്‍ വിജയിക്കും. അര്‍ഹമായ പൂര്‍വ്വിക സ്വത്ത് ലഭിക്കും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി വ്യായാമം ശീലിക്കും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
പുത്രന്റെ പ്രവര്‍ത്തന ശൈലിയില്‍ അഭിമാനവും ആശ്വാസവും തോന്നും. പണമിടപാടില്‍ വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ദീര്‍ഘമായ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തും. ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: