മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷായുടെ മകള്‍ക്കെതിരേ പോലീസ് കേസ്. മുംബൈയിലെ വെറ്റിനറി ക്ലിനിക്കിലെ രണ്ടു വനിത ജീവക്കാരെ മര്‍ദിച്ചതിനാണ് ഹീബ ഷായ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ജീവനക്കാരെ മര്‍ദിച്ചത്സ ഹീബ സമ്മതിച്ചിട്ടുണ്ട്. ജനുവരി പതിനാറിനാണ് സംഭവം. സുഹൃത്തിനൊപ്പം വളര്‍ത്തു പൂച്ചയെ വന്ധീകരിക്കുന്നതിനാണ് ഹീബ എത്തിയത്. ഉച്ചയ്‌ക്ക് 2.50ന് പൂച്ചകളുമായി എത്തിയ ഹീബയോട് അഞ്ചു മിനിറ്റ് കാത്തിരിക്കാനും ശസ്ത്രക്രിയ ഉടന്‍ കഴിയുമെന്നും ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍, മൂന്നു മിനിറ്റുകള്‍ക്ക് ശേഷം വനിത ജീവനക്കാര്‍ക്കു നേരേ ഹീബ ആക്രോശത്തോടെ അടുത്തു ചെന്ന് കൈയറ്റം ചെയ്യുകയായിരുന്നു. ഞാന്‍ ആരാണെന്ന് അറിയില്ലേ, എന്നെ കാത്തിരിപ്പിക്കാന്‍ എവിടുന്ന് ധൈര്യം കിട്ടി, ഞാന്‍ പുറത്തെത്തിയപ്പോള്‍ എന്റെ പൂച്ചകളെ എടുത്ത് അകത്ത് എത്തിക്കാന്‍ ആരും വന്നില്ല എന്നിങ്ങനെ പറഞ്ഞായിരുന്നു മര്‍ദനം.
എന്നാല്‍, ജീവനക്കാരെ മര്‍ദിച്ചെന്ന കാര്യം ഹീബ സമ്മതിച്ചു. ജീവനക്കാരാണ് ആദ്യം തന്നോട് മോശമായി പെരുമാറിയതെന്നും ക്ഷോഭം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ തല്ലിയതാണെന്നുമാണ് ന്യായീകരണം.
എന്നാല്‍, ക്ലിനിക്കിലെ ജീവനക്കാര്‍ പറയുന്നത് സാധൂകരിക്ക സിസിടിവി ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്. പൂച്ചയെ അഡ്മിറ്റ് ചെയ്തു ശസ്ത്രക്രിയ ചെയ്യും മുന്‍പ് പേപ്പറില്‍ ഉടമ ഒപ്പിടണമായിരുന്നു. ഇതു അറിയച്ചപ്പോള്‍ ഹിബ ക്ഷോഭിക്കുകയായിരുന്നു. ഒപ്പിടാതെ ശസ്ത്രക്രിയ നടത്തില്ലെന്നും പൂച്ചകളുമായി പുറത്തുപോകാമെന്നും പറഞ്ഞതോടെയാണു ജീവനക്കാരുടെ മുഖത്ത് ഹിബ ആഞ്ഞടിച്ചത്. ഐപിസി 323, 504, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
















