ബീജിങ്: കൊറോണ വൈറസ് ബാധ പടരാതിരിക്കാന്‍ വുഹാന്‍ നഗരം അടച്ചതോടെ 20 മലയാളികളടക്കം 25 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി. വൈറസ് ബാധ പടരുന്നതിനാല്‍ രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലെ ഗതാഗതം സ്തംഭിപ്പിച്ചിരുന്നു. ഇവര്‍ വ്യാഴാഴ്ച ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചൈനയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലം ഇവര്‍ക്ക് മടങ്ങാനായില്ല.
സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ അടക്കം അഭിപ്രായം ആരായുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി പ്രതികരിച്ചു. വുഹാന്‍ നിവാസികള്‍ക്ക് ആവശ്യത്തിന് ആഹാരം അടക്കം എല്ലാ സഹായങ്ങളും അധികൃതര്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്.
















