ഇതിന് രക്തവാതം വാതശോണിതം എന്നിങ്ങനെ പേരുകളുണ്ട്. വിരുദ്ധാഹാരം ദഹനപ്രക്രിയയെ ബാധിച്ച് രക്തം അശുദ്ധമായി മാലിന്യങ്ങള്‍ ശരീരത്തിന്റെ മാംസഗതഭാഗങ്ങളില് പ്രത്യേകിച്ചും കാല്‍വണ്ണയില്‍, കാല്‍ത്തുടയില്‍, കാല്പാദങ്ങളില് മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട് കറുത്ത നിറത്തോടും ചൊറിച്ചിലോടും വെള്ളമൊലിച്ചും നീര്ക്കെട്ടോടു കൂടി നില്ക്കുവാനും നടക്കുവാനും പറ്റാതെ കുത്തി നോവോടു കൂടി അനവധി പീഡകള്‍ ഉണ്ടാക്കുന്ന രോഗത്തെ വാതരക്തം അഥവാ വാത ശോണിതം എന്നു പറയുന്നു.
അത്യധ്വാനം കൊണ്ടും അധ്വാനമില്ലായ്മകൊണ്ടും അമിതമായ ഭക്ഷണം കൊണ്ടും വളരെ തണുത്ത ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ടും കുതിര സവാരി കൊണ്ടും അതിമൈഥുനം കൊണ്ടും മൈഥുനമില്ലായ്മകൊണ്ടും ഈ വാതരക്തം ഉണ്ടാകുന്നു. വാതരക്തരോഗികളില് തലകറക്കം, ഛര്‍ദി, വിശപ്പില്ലായ്മ ഇവയും കാണാം.
പ്രാഥമികമായി കടുക്കാത്തൊണ്ട് പൊടി, ഒരു സ്പൂണ്‍ എടുത്ത് നെയ്യില്‍ ചാലിച്ച് കുടിച്ച ശേഷം അരഗ്ലാസ് ചൂടുപാല് കുടിക്കുക. ദിവസം രണ്ടു നേരം ഏഴു ദിവസം കുടിക്കുക. ഏഴു ദിവസവും വയറിളകി ശുദ്ധമാകും.
ത്രികോല്പകൊന്ന പൊടിച്ചതും ഇതുപോലെ ചൂടുപാലില് സേവിച്ചാലും ഇതേ ഗുണം ലഭിക്കും. ഇങ്ങനെ വയറിളക്കി ശരീരശുദ്ധി വരുത്തിയശഷം അമൃത് ഇടിച്ചുപിഴിഞ്ഞ നീര് 100 മില്ലി വീതം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസം രണ്ടുനേരം ഒരുമാസം തുടര്‍ച്ചയായി കഴിച്ചാല്‍ വാതരക്തം പ്രാരംഭദശയില്‍ തന്നെ ശമിക്കും. വാതരക്തത്തിന് ഏതു മരുന്നും സേവിക്കുന്നതിനു മുമ്പ് മേല്പറഞ്ഞ ഏതെങ്കിലും വിധത്തില്‍ വയറിളക്കണം.
കഷായത്തിന്: അമൃത്, ആടലോടകവേര്, വേപ്പിന്‍തൊലി, പാടക്കിഴങ്ങ്, കടുക്, രോഹിണി, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, ചുക്ക്, കാട്ടുകൊടിവേര്, ശതാവരിക്കിഴങ്ങ്, ശതകുപ്പ, ഇവ ഓരോന്നും 10 ഗ്രാം വീതം അര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം രണ്ട് വിരല്‍കൂട്ടിയെടുത്ത ഒരു നുള്ള് ഇന്തുപ്പും ചേര്‍ത്ത് ശുദ്ധിചെയ്ത ആവണക്കെണ്ണ അഞ്ച് തുള്ളിയും ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ 15ദിവസം കൊണ്ട് വാതരക്തം മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: