മലപ്പുറം : വനിതാ കമ്മീഷന്‍ അംഗത്തെ ഓട്ടോയില്‍ നിന്നും ഇറക്കി വിടാന്‍ ശ്രമം. മലപ്പുറം അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംസ്ഥാന വനിതാ കമ്മീഷനംഗം ഷാഹിദ കമാലിനെ ഓട്ടോയില്‍ നിന്നും അപമാനിച്ച് പുറത്തിറക്കിവിടാന്‍ ശ്രമിക്കുകയായിരുന്നു.
ബുധനാഴ്ച നടക്കുന്ന വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു ഷാഹിദാ കമാല്‍. തുടര്‍ന്ന് ഓട്ടോയില്‍ കയറി ഗസ്റ്റ് ഹൗസിലേക്ക് വിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ മോശം ഭാഷയില്‍ സംസാരിക്കുകയായിരുന്നു. ഇതില്‍ പ്രതികരിച്ചതോടെ ഇയാള്‍ ഷാഹിദയ്‌ക്കു നേരെ ആക്രോശിക്കുകയും വാഹനത്തില്‍ നിന്നും ഇറക്കിവിടാനും ശ്രമം നടത്തി.
പിന്നീട് വനിത കമ്മിഷന്‍ അംഗമാണെന്ന് അറിയിച്ചതോടെയാണ് ഗസ്റ്റ് ഹൗസില്‍ എത്തിക്കാന്‍ ഇയാള്‍ തയ്യാറായത്. ഓട്ടോക്കാരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി ഗസ്റ്റ് ഹൗസ് ജീവനക്കാരും തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഷാഹിദ പറഞ്ഞു.
അതേസമയം ഓട്ടോയുടേയും ഡ്രൈവറുടേയും ഫോട്ടോയും വിവരങ്ങളും താന്‍ശേഖരിച്ചിട്ടുണ്ട്. വിഷയത്തില്‍ പോലീസ് സ്വമേധയാ പോലീസ് കേസെടുത്തിട്ടുണ്ട്. വേണ്ടി വന്നാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഷാഹിദ കൂട്ടിച്ചേര്‍ത്തു.
















